പ്രവാസലോകത്ത് നിന്ന് ആദ്യം എത്തുന്നത് ഇവരൊക്കെ; പ്രവാസികളുടെ മടക്കം മുൻഗണന ഇങ്ങനെ, പട്ടിക തയ്യാറാക്കി കേന്ദ്രം

കുറച്ച് ദിവസമായി പ്രവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ചെറുതൊന്നുമല്ല. സന്ദർശക വിസയിൽ വന്നവർ,വയസ്സായ മാതാപിതാക്കൾ,ഗർഭിണികൾ,സ്വന്തം അച്ഛൻെറ മൃതദേഹം അവസാനമായി കാണാൻ കഴിയാത്ത മകളുടെ കണ്ണുനീർ, സ്വന്തം മകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് പോകാൻ കഴിയാതെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കണ്ട മാതാപിതാക്കളുടെ വിലാപം, നാട്ടിൽ നിന്ന് മരുന്നുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗികൾ,അങ്ങനെ പോകുന്നു, ഇവിടെത്തെ പ്രവാസികളുടെ കണ്ണ് നീരിൻെറയും, പ്രയാസത്തിൻെറ കഥകൾ.
അധികൃതരുടെ ഒരു സമാധാനവാക്ക് മതി ഇവിടെത്തെ മലയാളിയായ പ്രവാസികളുടെ വേദനയകറ്റാൻ എന്ന വാക്കുകൾ അന്വര്ഥമാക്കികൊണ്ട് ഒടുവിൽ കേന്ദ്രം സമ്മതം മൂളി. എന്നാൽ മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ ആദ്യം എത്തിക്കുമെന്ന് കേന്ദ്രം. സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കുന്നതായിരിക്കും. ഒപ്പം കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും. കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ പ്രത്യേകവിമാനങ്ങൾ ഉപയോഗിക്കുകയും ചെയ്യും. അതേമസയം വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.
ഇതേതുടർന്ന് എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗൺ പിൻവലിക്കാമോ, ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ സജ്ജമാണോ, പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് എന്ത്..? എന്നിവയൊക്കെയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പ്രധാനമായും ചോദിക്കുന്നത്.
എന്നാൽ വരുന്ന ഞായറാഴ്ച ലോക്ക് ഡൗൺ അവസാനിക്കും. എല്ലാം കൂടി നാൽപ്പത് ദിവസത്തെ ലോക്ക് ഡൗൺ പൂർത്തിയാവും. നിലവിലെ സാഹചര്യത്തിൽ ഇനിയും ലോക്ക് ഡൗൺ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ താത്പര്യമില്ല എന്നാണ് വ്യക്തമാകുന്നത്. അതേസമയം മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗണിൽ ഇളവ് നൽകിയാൽ അതു രോഗവ്യാപനം ഇരട്ടിയാവാൻ കാരണമായേക്കും എന്ന ആശങ്കയുണ്ട്.
ഇതേതുടർന്ന് ഈ സാഹചര്യത്തിൽ കേന്ദ്രം പൊതുവിൽ ലോക്ക് ഡൗൺ പിൻവലിക്കുകയോ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ ചെയ്ത ശേഷം സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നിയന്ത്രണം തുടരാൻ അനുവാദം നൽകിയേക്കും എന്നാണ് സൂചന.
അതോടൊപ്പം തന്നെ ചീഫ് ഇലക്ഷൻ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. സന്ദർശക വിസയിൽ ഹ്രസ്വസന്ദർശനത്തിന് പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാർത്ഥികളേയും പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടു വരാനാണ് സാധ്യത കൽപ്പിക്കുന്നത്. ഇങ്ങനെ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടു വന്ന ശേഷം മാത്രം മറ്റു പ്രവാസികളെ നാട്ടിലേക്ക് വരാൻ അനുവദിക്കുക എന്നതാവും കേന്ദ്രത്തിൻ്റെ നിലപാട്. കേരളത്തിൽ മാത്രം ഒരു ലക്ഷം പ്രവാസികൾ മടങ്ങിയെത്തും എന്നാണ് കേരളം ഇന്നലെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha