നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; നോര്‍ക്ക രജിസ്ട്രേഷന്‍ വൈകുന്നതായി റിപ്പോർട്ട്, നാട്ടിലേക്ക് മടങ്ങാന്‍ തങ്ങളുടെ ഊഴം കാത്ത് പ്രവാസികള്‍ കാത്തിരിക്കുകയാണ്

ഏറെ നാളായുള്ള പ്രവാസികളുടെ ആശങ്കകൾക്കും ആകുലതകൾക്കുമാണ് കേന്ദ്രം കനിഞ്ഞിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് വളരെ ഏറെ മാനസിക സംഘര്ഷങ്ങളിലൂടെയാണ് ഒട്ടുമിക്ക പ്രവാസികളും കടന്നുപോകുന്നത്. അതോടൊപ്പം തന്നെ ചികിത്സ മുടങ്ങിയതിനെ തുടർന്നും മരണത്തെ മുഖാമുഖം കണ്ട ജീവിക്കുന്നവർ അനവധിയാണ്. കേന്ദ്രത്തിന്റെ ൫തീരുമാനം ഏറെ ആശ്വാസം പകരുകയുണ്ടായി.
എന്നാലിതാ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നതായി റിപ്പോർട്ട്. ഇന്നലെ അര്‍ധരാത്രി തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇതേതുടർന്ന് സാങ്കേതിക തടസ്സങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ വൈകുന്നേരത്തോടെ മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി കെടി ജലീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ഇനിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ സുരക്ഷാ പരിശോധന നടക്കുന്നത് കൊണ്ടാണ് കാലതാമസം നേരിടുന്നെതെന്നാണ് അധികൃതര്‍ വിശദീകരണം നൽകുന്നത്. രേങിസ്ട്രറേൻ തുടങ്ങിയ സാഹചര്യത്തിൽ നിരവധി പേര്‍ ഒരേസമയം കൂട്ടമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടാവുമെന്നും ഇത് പരിഹരിക്കുന്നതിനും പഴുതുകള്‍ അടച്ചുകൊണ്ടുള്ള വെബ്സൈറ്റ് ക്രമീകരണത്തിനും വേണ്ടിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം നൽകികൊണ്ട് രംഗത്തേക്ക് എത്തിയത്. ഇതിനിടെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കകള്‍ പല പ്രവാസികളും പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha