കൊറോണ ബാധിച്ച് ചികിത്സയയിലായിരുന്ന പ്രവാസി മലയാളി ദുബായിൽ മരിച്ചു

വീണ്ടും പ്രവാസികളെ കണ്ണീരിലാഴ്ത്തി കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് ദുബായിൽ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം എന്നാണ് റിപ്പോർട്ട്. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇതേതുടർന്ന് ഇതുവരെ 6300 ഇന്ത്യക്കാർക്കാണ് വിദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത് എന്ന വാർത്ത ഏറെ ആശങ്ക ഉളവാക്കുന്നു. ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,856 ആയി ഉയര്‍ന്നതായി റിപ്പോർട്ട്. 254 പേരാണ് ഇതുവരെ കൊറോണ ബാധ മൂലം മരിച്ചത്. സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കി. അതേസമയം കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്കാ റൂട്ട്സിലൂടെ പേരുകള്‍ റജിസഅറ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികള്‍ ഏവരും. ആദ്യഘട്ടത്തില്‍ മുപ്പത് ശതമാനം ആളുകള്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് ലഭ്യമാകുന്ന വിവരം.
എന്നാലിതാ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നതായി റിപ്പോർട്ട്. ഇന്നലെ അര്‍ധരാത്രി തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇതേതുടർന്ന് സാങ്കേതിക തടസ്സങ്ങള്‍ മൂലം രജിസ്‌ട്രേഷന്‍ വൈകുന്നേരത്തോടെ മാത്രമെ ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി കെടി ജലീല്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ഇനിയും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha