സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി...നേരിട്ടുള്ള യുദ്ധത്തിലും നിഴല്‍ യുദ്ധത്തിലും ഇന്ത്യയെ തോൽപ്പിക്കാൻ ആകാത്തതിനാൽ പാക്കിസ്ഥാൻ പുതിയൊരു യുദ്ധമുറയായി സ്വീകരിച്ച സൈബര്‍ യുദ്ധം ആണോ ഇതെന്ന സംശയവും ബലപ്പെടുന്നു

സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി. ഇസ്ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻവിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ് ഇസ്ലാമോഫോബിയ അല്ലെങ്കിൽ ഇസ്ലാംപേടി.. 2001 സെപ്റ്റംബർ 21 ലെ ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഇത് ഒരു പൊതുപ്രയോഗമായി മാറിയിരുന്നു
ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തത് . നേരത്തെ ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതുപോലെ ജോലി നഷ്ടമാവുകയും നിയമനടപടിക്ക് വിധേയരാകേണ്ടി വരികയും ചെയ്തിട്ടുണ്ട്.
അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് രോഹിതിനെ പിരിച്ചുവിട്ടതായും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ റസ്റ്ററന്റ് ശൃംഖല നടത്തുന്ന അസാദിയ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന് സചിൻ കിന്നിഗോളിയെ അറിയിച്ചതായി ന്യൂമിക് ഓ ട്ടോമേഷൻ കമ്പനിയുടമയും അറിയിച്ചു. കൂടാതെ, ഇയാളുടെ ശമ്പളം കമ്പനി പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ തങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. വിശാൽ താകൂർ എന്ന പേരിലാണ് മൂന്നാമൻ ഫെയ്സ് ബുക്കിലൂടെ ഇസ് ലാമിനെതിരെ പോസ്റ്റുകൾ ഇട്ടിരുന്നതെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ് ഗ്വാർഡ് ഗ്രൂപ്പ് അറിയിച്ചു.
കമ്പനി നടത്തിയ അന്വേഷണത്തിൽ വിശാൽ താകൂർ തങ്ങളുടെ ജീവനക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ ദുബായ് പൊലീസിന് കൈമാറിയതെന്നാണ് കമ്പനി അറിയിക്കുന്നത് . പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുക. അതേസമയം, ട്രാൻസ് ഗ്വാർഡ് ജീവനക്കാരൻ എന്നവകാശപ്പെട്ട് പ്രകാശ് കുമാർ എന്നയാൾ ട്വിറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇയാൾക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു.
അടുത്തകാലത്ത് ഇത്തരത്തിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയുമുണ്ടായി. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
അതേസമയം സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പാകിസ്ഥാൻ തന്ത്രമാണ് ഇതെന്ന രീതിയിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട് .നേരിട്ടുള്ള യുദ്ധത്തിലും നിഴല്‍ യുദ്ധത്തിലും ഇന്ത്യയെ തോൽപ്പിക്കാൻ ആകാത്തതിനാൽ പാക്കിസ്ഥാൻ പുതിയൊരു യുദ്ധമുറയായി സ്വീകരിച്ച സൈബര്‍ യുദ്ധം ആണോ ഇതെന്ന സംശയവും ബലപ്പെടുന്നുണ്ട്
പാക്ക് ഭീകര സംഘടനകളുടെ സഹായത്തോടെ നടക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് പതാക വാഹകരായി ഗള്‍ഫിലുള്ള മലയാളികളും കേരളത്തിലുള്ള ചില നേതാക്കൾവരെയും ഉണ്ടോ എന്ന സംശയവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ ..അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വിദ്വേഷപ്രചാരണം നടത്തുകയാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് കണ്ടെത്തിയത്.
ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിനു കൈമാറിയിരിക്കുന്നത്. 'ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ', 'ഷെയിം ഓണ്‍ മോദി', 'കയോസ് ഇന്‍ ഇന്ത്യ' തുടങ്ങിയ ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ എല്ലാം ഉറവിടം പാക്കിസ്ഥാനാണെന്ന് ഉറപ്പായിട്ടുണ്ട്. മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇത്തരം ഹാന്‍ഡിലുകള്‍ പ്രധാനമായും പുറത്ത് വിടുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇത്തരം പ്രവൃത്തിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമാണ് . കേന്ദ്രം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞപ്പോഴും കാശ്മീരില്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നപ്പോഴും പാകിസ്ഥാന്‍ സൈബര്‍ ഇടങ്ങള്‍ വഴി രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതാണ്
https://www.facebook.com/Malayalivartha