കോവിഡിനിടയിൽ ഭാഗ്യദേവത കടാക്ഷിച്ചു;അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഭാഗ്യദേവത കടാക്ഷിച്ചത് മലയാളിയെ. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസില്‍ തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരന്‍ ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയത്.
അജ്മാനില്‍ താമസിക്കുന്ന ദിലീപ് ഒരു ഓട്ടോ സ്പെയര്‍ പാര്‍ട്സ് കമ്ബനിയിലാണ് ജോലി ചെയ്യുന്നത്. ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്ബറിലുള്ള ടിക്കറ്റിലൂടെയാണ് കോടികളുടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. തന്റെ കടബാദ്ധ്യത തീര്‍ക്കാന്‍ സമ്മാനത്തുകയില്‍ ഒരു ഭാഗം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന അദ്ദേഹത്തോടൊപ്പം കുടുംബവും അജ്മാനിലുണ്ട്.
ഡ്രീം കാര്‍ പതിനൊന്നാം സീരീസില്‍ വിജയിയായ ഇന്ത്യക്കാരന്‍ സുബോധ് സുധാകരന്‍ ബി.എം.ഡബ്ല്യൂ കാര്‍ സ്വന്തമാക്കി. ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയികളായ പത്ത് പേരില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നറുക്കെടുപ്പില്‍ കാണികളെ അനുവദിച്ചിരുന്നില്ല. സോഷ്യമീഡിയയിലൂടെ നറുക്കെടുപ്പ് ലൈവായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ടിക്കറ്റ് വില്‍പനയും ഇപ്പോള്‍ വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha