കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 364 പേര്‍ക്കുകൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 4983 ആയി. പുതിയ രോഗികളില്‍ 122 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2212 ആയി.പുതുതായി 73 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ മുക്തരായവരുടെ എണ്ണം 1776 ആയി. നിലവില്‍ 3169 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 72 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 43 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
https://www.facebook.com/Malayalivartha