അച്ഛന്റെ മരണത്തിനു പിന്നിലെ ആ കൈളെ ചൂണ്ടി മകന്‍ ഇറങ്ങി; പരാതിയുമായി ജോയ് അറയ്ക്കലിന്റെ മകന്‍; പ്രോജക്ട് ഡയറക്ടര്‍ക്കെതിരെ കമ്പനിയുടെ നീക്കം

ജോയ് അറയ്ക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ മകന്റെ ഭാഗത്തുനിന്നും ഉണ്ടായി. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് മകന്റെ ആവശ്യം. ഈ മരണത്തില്‍ എന്തോ ദുരൂഹത ഉണ്ട് എന്ന കാര്യം നേരത്തേ തന്നെ ഉന്നയിക്കപ്പെട്ടതാണ്. ജോയിയുടെ സ്വപ്ന പദ്ധതിയുടെ ഡയറക്ടറിലേക്കാണ് സംശയ മുനകള്‍ നീളുന്നത്. ഈ ബിസിനസ് പദ്ധതി വൈകാന്‍ കാരണം ജോയിയാണെന്ന് പ്രോജക്ട് ഡയറക്ടര്‍ ആരോപിച്ചിരുന്നതായാണ് മകന്‍ പറയുന്നത്.
ഇതിന്റെ യഥാര്‍ഥ കാരണങ്ങളുടെ ചുരുളഴിക്കണമെന്ന് മകന്‍ ബര്‍ ദുബായ് പൊലീസിനോട് പരാതി കൊടുത്ത ശേഷം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരാരോടും സ്വരമുയര്‍ത്തി സംസാരിക്കാത്ത ശാന്ത സ്വഭാവക്കാരനാണ് ജോയി. ഈ സാഹചര്യത്തിലാണ് ജോയി യുടെ മരണത്തില്‍ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിലുകളും അതുപോലെതന്നെ മറ്റെന്തെങ്കിലും ഭീഷണി ഉണ്ടോ എന്നൊക്കെ അന്വേഷിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ അന്വേഷണം നടക്കും. കമ്പനിയും വരുംദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുന്നുണ്ട്. തുടര്‍ന്നാവും ഇയ്യാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക. മലയാളികള്‍ക്ക് അഭിമാനമായ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ അപമൃത്യുവിന്റെ യഥാര്‍ഥ കാരണം അറിയാന്‍ ഗള്‍ഫിലെ മലയാളികള്‍ക്കൊപ്പം കേരളത്തിലും ഏറെ പേര്‍ കാത്തിരിക്കുന്നുണ്ട്.
ഹംറിയ റിഫൈനറിക്ക് പദ്ധതി ജോയി സ്വപ്നമായി കൊണ്ടുനടന്ന പദ്ധതി ഇത് നടന്നിരുന്നു എങ്കില്‍ ആഗോളതലത്തില്‍ തന്നെ ജോയി അറിയപ്പെട്ടേനേ. ഈ സംരംഭത്തിനാണ് മികച്ച സംരംഭകനുള്ള യുഎഇ സര്‍ക്കാരിന്റെ അവാര്‍ഡ് 2018ല്‍ ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ കമ്പനിയുടെ ആദ്യഘട്ട ഉത്പാദനം തുടങ്ങാനിരുന്നതാണ്. ഏറെ പ്രത്യേകതകളോടെയായിരുന്നു ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ കമ്പനി പുതിയ റിഫൈനറി സ്ഥാപിക്കാനിരുന്നത്. യുഎഇയില്‍ത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ഇതാണ്. ബ്ലൂ റെവലൂഷന്‍ എന്നറിയപ്പെടുന്ന രീതിയില്‍ പെട്രോളിയത്തിന്റെ ഉപഉല്‍പ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊര്‍ജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നല്‍കുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്. ഇതിലെ ജലം കൊണ്ട് മീന്‍ വളര്‍ത്തല്‍ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
220 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി ആറു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിര്‍ഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി പൂര്‍ത്തിയായാല്‍ കമ്പനി മാത്രമല്ല ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പന്‍ കമ്പനികളില്‍ ചിലതും ഇതുപോലെ പദ്ധതികള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂര്‍ത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.
ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാര്‍ഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂര്‍ത്തീകരണം നീണ്ടുപോകുന്നതില്‍ ഏറെ മനഃപ്രയാസമുണ്ടായിരുന്നതായും പറയുന്നു. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടന്നില്ല. ഇത് ജോയിയെ വല്ലാതെ വിഷമിപ്പിച്ചു. ഇതിനിടയിലാണ് പ്രൊജക്ട് ഡയറക്ടറുടെ ഇടപെടല്‍ വലിയ സംശയങ്ങള്‍ക്ക് കാരണമാകുന്നത്.
https://www.facebook.com/Malayalivartha