Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

നാളെ പ്രവാസികളുമായി കേരളത്തിൽ എത്തുക രണ്ടു വിമാനം മാത്രം; കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

06 MAY 2020 07:58 PM IST
മലയാളി വാര്‍ത്ത

നാളെ പ്രവാസികളുമായി കേരളത്തിൽ എത്തുക രണ്ടു വിമാനം മാത്രം. കൊച്ചിയിൽ രണ്ടും കോഴിക്കോട് രണ്ടും വിമാനങ്ങൾ നാളെ എത്തുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ രണ്ടു വിമാനങ്ങളുടെ യാത്ര നീട്ടിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു എന്നാൽ ഇന്നത്തെ വാർത്ത സമ്മേളംനത്തിൽ മുഖ്യമന്റ്റ്രി പറഞ്ഞ ഒരു കാര്യമായുണ്ട് വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരിൽ ഗർഭിണികളെയും ചെറിയ കുട്ടികളെയും സർക്കാർ കേന്ദ്രങ്ങളിലെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കും.

പ്രവാസികളുടെ മടക്കം:
കണ്ണൂർ വിമാനത്താവളത്തെ കൂടി ഇപ്പോൾ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ മടങ്ങിയെത്തുന്നത്. അബുദാബിയില്‍നിന്നു കൊച്ചിയിലേക്കും ദുബായില്‍നിന്നു കോഴിക്കോട്ടേക്കും രണ്ട് വിമാനങ്ങളാണ് നാളെ എത്തുന്നത്.

നാളെ പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തുമ്പോൾ ഇവിടെ ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും ആശങ്കകളും അവ്യക്തതകളും ബാക്കിയാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനങ്ങളും തമ്മിലുള്ള അവ്യക്തതയുടെ അകലം കുറയാൻ ഇന്നു വൈകുന്നേരമെങ്കിലും ആകും. കേരളത്തിലേയ്ക്ക് എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ മുതൽ പരിശോധന നടത്തുന്ന കാര്യവും ക്വാറന്റീൻ വിഷയം വരെ അന്തിമ തീരുമാനം വരാൻ കാത്തിരിക്കുകയാണ്.

നാളെ തുടങ്ങി 13–ാം തീയതി വരെയുള്ള പത്തു വിമാനങ്ങളിലായി 2150 യാത്രക്കാർ കൊച്ചിയിൽ മാത്രം എത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതേസമയം ഘട്ടങ്ങൾ ഇത്ര എന്ന മട്ടിലുള്ള കണക്കുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇന്നലെ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവന. എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും വിമാനത്തിൽ പ്രവേശിപ്പിക്കുക എന്ന് കേന്ദ്രം പറയുമ്പോഴും, യാത്രയ്ക്ക് ഒരുങ്ങുന്ന ആരെയും ഇതുവരെ പരിശോധന നടത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് അബുദബിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവിടെ എത്തുന്നവരുടെ രോഗ പരിശോധന ഏതു രീതിയിലായിരിക്കും എന്ന കാര്യത്തിലും ഇനിയും വ്യക്തത വരാനുണ്ട്.

വരുന്ന എല്ലാ ആളുകളെയും ക്വാറന്റീൻ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനു വിപരീതമായി ആളുകളെ വീടുകളിൽ ക്വാറന്റീനിൽ പോകുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രധാനമന്ത്രിക്കു കത്തയിച്ചിരുന്നു. പിന്നാലെ ഏഴു ദിവസം ക്വാറന്റീൻ എന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച തീരുമാനം ഇന്നു വൈകുന്നേരത്തോടെയെ ഉണ്ടാകൂ. എല്ലാവരെയും കുറഞ്ഞത് 14 ദിവസം ക്വാറന്റീനിലാക്കണമെന്ന നിർദേശം നടപ്പാക്കും എന്നു തന്നെയാണ് വിലയിരുത്തൽ. ഇതിനുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം തകൃതിയിൽ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends