Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആശ്വാസത്തോടെ ഗള്‍ഫ് മലയാളികള്‍... ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ന് പ്രവാസികള്‍ മടങ്ങിയെത്തും, നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ കോഴിക്കോട്ടുകാരി യുവതിയും ആദ്യസംഘത്തില്‍

07 MAY 2020 08:54 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്വാസത്തിലാണ്. അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് വിറച്ച വലിയ ആശങ്കയിലായിരുന്നു അവര്‍ അവിടെ കഴിഞ്ഞിരുന്നത് 6500 ഗര്‍ഭിണികളാണ് യുഎഇയില്‍ നിന്നുമാത്രം നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ് ആദ്യ സംഘത്തില്‍ ഇടം നേടിയത്. 15,000 രൂപയാണ് നിലവില്‍ ടിക്കറ്റ് നിരക്ക്.പ്രാദേശിക സമയം വൈകീട്ട് നാലുമണിക്ക് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെടും. ദുബായില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനം വൈകീട്ട് 5.10നും യാത്രതിരിക്കും. ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ക്ക് മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. യാത്രക്കാര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവ വിമാനത്താവളത്തില്‍ ലഭ്യമാക്കും. എല്ലാവിധ ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കാന്‍ സന്നദ്ധരാണ് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒപ്പിട്ടു മാത്രമേ യാത്ര തുടരാനുമാവൂവെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ യുവതി ആതിരയും ആദ്യസംഘത്തിലുണ്ട് ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപെട്ട് സുപ്രീംകോടതിയെ സമീപിച്ച കോഴിക്കോട്ടുകാരി ആതിര നാട്ടിലേക്ക്. വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടുന്ന ആദ്യവിമാനത്തില്‍ ആതിരയുമുണ്ടാകും. യാത്രക്ക് അനുമതി ലഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ കഴിഞ്ഞ ദിവസം ആതിരയെ ഫോണില്‍ അറിയിച്ചു. ഇതോടെ ആശ്വാസത്തോടെ നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പേരാമ്പ്ര സ്വദേശി ജി.എസ്. ആതിരയും ഭര്‍ത്താവ് നിധിനും.

ഏഴു മാസം ഗര്‍ഭിണിയായ ആതിര പ്രസവ തീയതിക്ക് മുമ്പായി ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാതൃരാജ്യത്ത് കുഞ്ഞിന് ജന്മം നല്‍കാനുള്ള അവകാശം യു.എ.ഇയിലുള്ള ഇന്ത്യക്കാരായ ഗര്‍ഭിണികള്‍ക്ക് നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ വിരേന്ദ്ര വസിഷ്ഠ്, അഭിഷേക് ഗൗതം എന്നിവര്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്. ദുബൈയിലെ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ആതിര ഇന്‍കാസ് യൂത്ത് വിങിന്റെ സഹായത്തോടെയാണ് നിയമനടപടികളിലേക്ക് കടന്നത്. ഗര്‍ഭിണികളായ ഒട്ടേറെ പേരാണ് യു.എ.ഇയില്‍ കുടുങ്ങിപ്പോയത്. ദിവസങ്ങള്‍ നീളുന്നതോടെ ഇവരില്‍ പലര്‍ക്കും നിയമപ്രകാരം വിമാനത്തില്‍ യാത്ര ചെയ്യാനും കഴിഞ്ഞെന്നു വരില്ല.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ന് പ്രവാസികള്‍ മടങ്ങിയെത്തും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് വ്യാഴാഴ്ച തുടക്കമാകും.

ഇന്ന് രാത്രി 9.40-ന് അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കാണ് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നത്. രാത്രി 10.30-ന് ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവുമെത്തും. എട്ട് വിമാനങ്ങളാണ് ആദ്യദിവസം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170 പേരും അബുദാബി-കൊച്ചി വിമാനത്തില്‍ 177 പേരുമാണ് എത്തുക.

വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താന്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിന് ശേഷമേ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കോവിഡ് പോസിറ്റീവ് ആവുന്നവര്‍ യു.എ. ഇ. നിഷ്‌കര്‍ഷിക്കുന്ന ഐസൊലേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

യു.എ.ഇ.യില്‍നിന്നും ആദ്യഘട്ടത്തില്‍ മടങ്ങുന്നവരില്‍ ജോലി നഷ്ടമായവരും ഗര്‍ഭിണികള്‍, അവര്‍ക്കൊപ്പമുള്ള ബന്ധുക്കള്‍, മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ട്. അതേസമയം, രോഗലക്ഷണങ്ങളുള്ളവര്‍ക്കും യാത്രാനുമതിയില്ല.
170 -പേരായിരിക്കും ഒരു വിമാനത്തില്‍ ഉണ്ടാവുക. ആദ്യ ദിനയാത്രക്കാര്‍ക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരം നല്‍കിക്കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends