Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഒടുവില്‍ നാട്ടിലേക്ക്... ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന തിരുവനന്തപുരം പുതിയതുറ സ്വദേശികളായ ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ... വസ്ത്രമില്ല ഭക്ഷണമില്ല, പന്ത്രണ്ടു നാള്‍ വിമാനത്താവളത്തില്‍, ഒടുവില്‍...

07 MAY 2020 10:05 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍നിന്ന് ആദ്യദിനം ജില്ലയില്‍ മടങ്ങിയെത്തുന്നത് 70 പ്രവാസികള്‍. വ്യാഴാഴ്ച ദുബൈയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന കോഴിക്കോട്ടുകാരെ സ്വീകരിക്കാന്‍ ജില്ല ഒരുങ്ങി. രാത്രി പത്തു മണിയോടെയാണ് പ്രവാസികള്‍ എത്തുന്നത്. വിമാനത്താവളത്തിലെ പരിശോധനകള്‍ക്കുശേഷം രാമനാട്ടുകരയില്‍ ഇവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.

ഈ വിമാനത്തില്‍ രണ്ട വിശിഷ്ട വ്യക്തികളുണ്ട് കഷ്ടപ്പാടിന്റെ അങ്ങേ അറ്റം അനുഭവിച്ചറിഞ്ഞ രണ്ട പേര്‍ കഴിഞ്ഞ 50 ദിവസത്തിലായി ദുബായില്‍ കുടുങ്ങിയ അഞ്ച് മലയാളികളടക്കം ഇരുപത്തഞ്ചോളം ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനുള്ള വഴി തുറന്നു. പോര്‍ച്ചുഗലില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശികളായ ജാക്‌സന്‍, സഹോദരന്‍ ബെന്‍സന്‍, യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച അരുണ്‍ എന്നിവരടക്കമുള്ളവരാണ് മടങ്ങുന്നത്

ഇന്ത്യന്‍ എംബസി ഇതില്‍ സൗജന്യമായിയാണ് ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും ടിക്കറ്റ് അനുവദിച്ചത് ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇവര്‍ പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ നാട്ടിലേക്കു തിരിക്കുന്നത്.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നു മാര്‍ച്ച് 18ന് ഉച്ചയോടെയാണ് തിരുവനന്തപുരം പുതിയതുറ സ്വദേശികളായ ജാക്‌സണും ബെന്‍സണും യാത്ര തിരിച്ചത്. ഇരുവരുടെയും വിവാഹാവശ്യത്തിനായിരുന്നു യാത്ര. പിറ്റേന്നു പുലര്‍ച്ചെ ദുബായില്‍ എത്തിയെങ്കിലും വിമാനത്താവളത്തില്‍ കുടുങ്ങി. പിന്നീട് രണ്ടാഴ്ച അവിടെത്തന്നെ.

രണ്ടു സഹോദരന്മാര്‍ അജ്മാനില്‍ ഉണ്ടായിരുന്നെങ്കിലും അവരെ കാണാനോ പുറത്തുപോകാനോ അനുവാദമില്ലായിരുന്നു. നാട്ടുകാരനും ബന്ധുവുമായ പുഷ്പന്‍ സൈമണ്‍ വിമാനത്താവളത്തിലെ ജോലിക്കാരുടെ പക്കല്‍ വസ്ത്രം കൊടുത്തയച്ചു.

ആദ്യദിനങ്ങളില്‍ വിമാനത്താവള അധികൃതര്‍ ഭക്ഷണക്കൂപ്പണ്‍ നല്‍കി. പിന്നീട് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ സഹായം നല്‍കി. ഹോട്ടലിലേക്കു മാറ്റിയെങ്കിലും ഏകാന്തവാസം തന്നെയായിരുന്നു.

പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും റസിഡന്റ് വീസയ്ക്ക് അപേക്ഷിച്ച് കിട്ടുമെന്ന ഘട്ടത്തിലാണു കോവിഡ് രാജ്യത്തെ പിടിച്ചുലച്ചത്. വിവാഹശേഷം വീണ്ടും പോര്‍ച്ചുഗലിലെത്തി സ്വന്തമായി കട തുടങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇവര്‍ക്കൊപ്പം, വിമാനത്താവളത്തില്‍ കുടുങ്ങിയവരില്‍ 3 മലയാളികള്‍ കൂടിയുണ്ട്.

എന്തായാലും കോഴിക്കോട് എത്തുന്ന ഇവര്‍ ഉള്‍പ്പടെ ഉള്ളവരെ സീപാലസ് ഹോട്ടല്‍, ചാലിയാര്‍ ടൂറിസ്റ്റ്‌ഹോം, ലക്ഷദ്വീപ് ഹൗസ് എന്നിവിടങ്ങളിലാണ് ഇവരെ പാര്‍പ്പിക്കുക. റിയാദില്‍നിന്നുള്ള വിമാനം വ്യാഴാഴ്ചയുണ്ടാകില്ല. ആദ്യഘട്ടത്തില്‍ 567 ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. കമ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം എത്തിക്കുമെന്നും തദ്ദേശതലത്തില്‍ മേല്‍നോട്ട സമിതികള്‍ ഉണ്ടാവുമെന്നും ജില്ല കലക്ടര്‍ എസ്. സാംബശിവ പറഞ്ഞു.

കുടുംബശ്രീ യൂനിറ്റുകള്‍ക്കായിരിക്കും ഇതിന്റെ ചുമതല. പണം നല്‍കുന്നവര്‍ക്ക് ഹോട്ടലുകളില്‍ എ.സി റൂമുകളില്‍ കഴിയാം. പ്രവാസികള്‍ കൂടുതലായി എത്തുന്ന ജില്ലയെന്ന നിലയിലുള്ള ക്രമീകരണങ്ങളാണ് കോഴിക്കോട്ടുള്ളത്. നഗരത്തിലും ഗ്രാമീണ മേഖലകളിലുമായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. ഇഖ്‌റ, മലബാര്‍ എന്നീ സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കും.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കോണ്‍വെന്റുകള്‍, ഗസ്റ്റ്ഹൗസുകള്‍, മതസ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും താമസസ്ഥലങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ എന്നിവയെല്ലാം നിരീക്ഷണ കേന്ദ്രമാക്കാനാണ് ആലോചിക്കുന്നത്. പരിശോധനയില്‍ രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends