Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

നെഞ്ചത്തടിച്ച് കുവൈറ്റ് ; നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; പ്രവാസികൾക്ക് ആശങ്കയിൽ

20 MAY 2020 07:43 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് പ്രവാസികളുടെ നെഞ്ചത്തടിച്ച് കുവൈറ്റ്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കുവൈറ്റ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശമടങ്ങിയ കരട് രേഖ കുവൈറ്റ് പാർലമെന്റ് മാനവ വിഭവശേഷി കമ്മിറ്റി ചെയർമാൻ ഖലീൽ അൽ സാലെ പാർലമെന്റിൽ അവതരിപ്പിച്ചു.

വിദേശികൾക്ക് നികുതി ഏർപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നും വരുമാന സ്രോതസുകളുടെ വൈവിദ്ധ്യവത്കരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രവാസികൾ പ്രതിവർഷം 420 കോടിയിലധികം ദിനാറാണ് അവരവരുടെ നാടുകളിലേക്ക് അയക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകത്ത് പലയിടത്തും ഇത്തരം നികുതികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവിടെയൊന്നും പ്രവാസികൾ അതിനെ എതിർത്തിട്ടില്ലെന്നും കരട് രേഖയിൽ പറയുന്നു. പണം രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുന്നത് അപകടകരമാണെന്നും സാമ്പത്തിക രംഗത്ത് നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നും അൽ സാലേ പറഞ്ഞു. അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് പ്രവാസി സഹോദരങ്ങളെ ദ്രോഹിക്കുന്നതാവില്ല. അത് രാജ്യത്തിന് ഗുണമുണ്ടാവും. 420 കോടിയിലധികം ദിനാർ പ്രതിവർഷം പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ ഇത് നിർബന്ധമാണ്. 46 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ 33 ലക്ഷവും പ്രവാസികളാണെന്ന് കരടിൽ ചൂണ്ടിക്കാട്ടുന്നു..

അതേസമയം കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 3 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ‌ കൊറോണ മരണസംഖ്യ 124 ആയി. 261 ഇന്ത്യക്കാർ ഉൾപ്പെടെ 804 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 17568 ആയി. ഇവരിൽ 5667 പേർ ഇന്ത്യാക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 170, ഈജിപ്ത്‌കാർ 140, ബംഗ്ലാദേശികൾ 67, മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു. ഇന്ന് 204 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4885 ആയി. 12559 ആകെ പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (52 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (58 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends