അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയായി; മരണം സംഭവിച്ചത് രണ്ടാഴ്ചയ്ക്കിടെ, അവസാനമായി ഒരു നോക്ക് കാണാനാകാതെ അന്ത്യചുംബനം നല്കാനാകാതെ പ്രവാസമണ്ണിൽ മക്കൾ

രണ്ടാഴ്ചയ്ക്കിടയിൽ അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയായി. വേദനയുളവാക്കുന്ന വാർത്ത അറിഞ്ഞിട്ടും നാട്ടില്‍ പോലും പോകാനാകാതെ പ്രവാസലോകത്ത് മക്കൾ. ആറന്മുള്ള ചാഞ്ഞ പ്ലാമൂട്ടില്‍ ആശാരിയേത്തിലെ മറിയാമ തോമസ് (78),കെ എം തോമസ് (81) എന്നിവര്‍ മരിച്ചതറിഞ്ഞിട്ടും ദുബായിലെ മക്കൾക്ക് അന്ത്യചുംബനം പോലും നല്കാൻ കഴിയാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. ദുബായ് ലത്തീഫ സ്‌കൂളിലെ അധ്യാപകരായ മക്കള്‍ ജെയിംസ്, ജോസ് എന്നിവര്‍ക്കാണ് അന്ത്യകര്മങ്ങൾക്ക് നാട്ടിൽ എത്താനാകാത്തത്.
അതേസമയം മറിയാമ്മ മെയ് അഞ്ചിനാണ് മരിച്ചത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മറിയാമ്മയുടെ ശവസംസ്‌കാരം നടത്തുകയും ചെയ്തു. എന്നാൽ ഇന്നലെയായിരുന്നു കെ എം തോമസിന്റെ മരണം. കൊറോണ വ്യാപനത്തെ തുടർന്ന് അനിശ്ചിതത്വത്തിലായി വ്യോമഗതാഗതം കാരണം പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എങ്കിലും എത്തിച്ചേരാനാകും എന്ന പ്രതീക്ഷയിൽ കഴിയുകയാണ് മക്കള്‍.
എന്നാൽ തന്നെയും മക്കളില്‍ നാട്ടില്‍ ഉള്ള ജോയ്‌സിന് മാത്രമായിരുന്നു മാതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്. മറ്റൊരു മകളായ ജെസി ടിറ്റോ ഡല്‍ഹിയില്‍ ആണ് ഉള്ളത്. അതേസമയം ഇവരുടെ പിതൃസഹോദരന്‍ ശൗമേല്‍ കെ.മാത്യു 16ന് അമേരിക്കയില്‍ വെച്ച് മരിച്ചിരുന്നു. ഇദ്ദേത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ 19ന് വീട്ടിലിരുന്ന് ലൈവായി കാണുന്നതിനിടെയാണ് കെ.എം തോമസും രോഗബാധിതനായത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha