നിതാഖാത് മൂന്നാം ഘട്ടം നീട്ടിവച്ചു

ഈ മാസം 20ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന നിതാഖാത് (സൗദിവല്‍ക്കരണം) മൂന്നാം ഘട്ടം നീട്ടിവച്ചതായി സൗദി തൊഴില്‍മന്ത്രി ആദില്‍ ഫക്കീഹ് അറിയിച്ചു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച തൊഴില്‍നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനു തൊഴിലാളിസകള്‍ക്കും തൊഴിലുടമകള്‍ക്കും കൂടുതല്‍ സമയം നല്‍കാനാണിത്. ചെറിയ കമ്പനികള്‍ 25ല്‍ നിന്നു 41% ആക്കി സൗദി സ്വദേശികളുടെ അനുപാതം ഉയര്‍ത്തുക, വന്‍കിട ചില്ലറ - മൊത്തവ്യാപാര സ്ഥാപനങ്ങള്‍ 29ല്‍ നിന്നു 44% ആയും വന്‍സംരംഭങ്ങള്‍ 29ല്‍ നിന്ന് 66% ആയും സ്വദേശിവല്‍ക്കരണ തോതു കൂട്ടുക തുടങ്ങിയവയാണു നിതാഖാത് മൂന്നാം ഘട്ടത്തിലെ പ്രധാന വ്യവസ്ഥകള്‍.
ചെറുകിട, ഇടത്തരം വ്യവസായങ്ങളിലും നിശ്ചിത സമയത്തിനകം സൗദി തൊഴിലാളികളുടെ എണ്ണം കൂട്ടണമെന്നു നിര്‍ദേശമുണ്ട്. മൂന്നാം ഘട്ടം പെട്ടെന്നു നടപ്പാക്കിയാല്‍ രാജ്യ ത്തിന്റെ സാമ്പത്തിക, നിര്‍മാണ, ഉല്‍പാദന മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നു വ്യവസായ സമൂഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നിശ്ചിത യോഗ്യതയുള്ള സ്വദേശിക ളെ കിട്ടാതെ കമ്പനികള്‍ വലയുന്ന സാഹചര്യമുണ്ടാകാമെന്നും വിലയിരുത്തി. നിതാഖാത് മൂലം സ്വകാര്യമേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം ഇരട്ടിയായതായും പദ്ധതി കര്‍ശനമായി നടപ്പാക്കുന്നതിലൂടെ തൊഴിലില്ലായ്മ പൂര്‍ണമായി പരിഹരിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























