Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി തീര്‍ഥാടകര്‍ ഇന്ന് അറഫയിലെത്തും... തീര്‍ഥാടകര്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന അറഫയിലെ നമിറ പള്ളിയില്‍ ഓരോ തീര്‍ഥാടകനും രണ്ടു മീറ്റര്‍ അകലം പാലിച്ചാണ് ഇരിപ്പിടം, ജംറകളിലെറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് തീര്‍ഥാടകര്‍ മുമ്പ് ശേഖരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹജ്ജിന് പുറപ്പെടുന്നതിനുമുമ്പുതന്നെ അധികൃതര്‍ അണുമുക്തമാക്കി പാക്കറ്റുകളില്‍ നല്‍കിയതാണ് തീര്‍ഥാടകരുടെ കൈയിലുണ്ടാവുക

30 JULY 2020 07:55 AM IST
മലയാളി വാര്‍ത്ത

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫയിലെത്തും. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിച്ചാണ് മിനായില്‍നിന്ന് 10 കി.മീറ്റര്‍ അകലെ അറഫ മൈതാനത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിദേശികളും സ്വദേശികളുമായ തീര്‍ഥാടകര്‍ സംഗമിക്കുന്നത്. അറഫ പ്രസംഗത്തിനും നമസ്‌കാരത്തിനും മുതിര്‍ന്ന പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍മനീഅ് നേതൃത്വം നല്‍കും. 10 ലോക ഭാഷകളിലേക്ക് ഇത്തവണ പ്രസംഗം വിവര്‍ത്തനം ചെയ്യും. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്...'എന്നുരുവിട്ട് രാവിലെ അറഫയിലെത്തുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമയംവരെ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി ഇവിടെ കഴിയും. പിന്നീട് മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപ്പാര്‍ത്തശേഷം വീണ്ടും മിനായില്‍ തിരിച്ചെത്തും.

ജംറകളിലെറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് തീര്‍ഥാടകര്‍ മുമ്പ് ശേഖരിച്ചിരുന്നതെങ്കില്‍ ഇത്തവണ ഹജ്ജിന് പുറപ്പെടുന്നതിനുമുമ്പുതന്നെ അധികൃതര്‍ അണുമുക്തമാക്കി പാക്കറ്റുകളില്‍ നല്‍കിയതാണ് തീര്‍ഥാടകരുടെ കൈയിലുണ്ടാവുക. ജംറയിലെ കല്ലേറിനുശേഷം ബലിയറുക്കലും തലമുണ്ഡനവും ത്വവാഫ് ഇഫാദയും പോലുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. പിന്നീട് രണ്ടു ദിനങ്ങള്‍ കൂടി മിനായില്‍ തങ്ങും. ഇത്തവണ യാത്രക്ക് ട്രെയിനിനുപകരം ബസുകളിലാണ് പുണ്യസ്ഥലങ്ങള്‍ക്കിടയിലെ യാത്ര. കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ തീര്‍ഥാടകരാണ് അറഫയിലെത്തുന്നതെങ്കിലും സുരക്ഷ, ആരോഗ്യരംഗത്ത് എല്ലാ സൗകര്യങ്ങളും സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ പ്രാര്‍ഥനയില്‍ മുഴുകുന്ന അറഫയിലെ നമിറ പള്ളിയില്‍ ഓരോ തീര്‍ഥാടകനും രണ്ടു മീറ്റര്‍ അകലം പാലിച്ചാണ് ഇരിപ്പിടം.പുറത്ത് തമ്പുകളില്‍ സാമൂഹിക അകലം പാലിച്ചാണ് താമസ സൗകര്യവും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends