യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു

യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ആരംഭിച്ചു.www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ അപ് ലോഡ് ചെയ്താല്‍ ഇലക്‌ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടില്‍ എത്തിക്കും.
ഫീസും കുറിയര്‍ സര്‍വീസിനുള്ള തുകയും ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മതി. അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റാണെന്ന് അപേക്ഷകര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. പിന്നീട് സൗകര്യം പോലെ അസ്സല്‍ രേഖയും രസീതും ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ ഉപഭോക്തൃസേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അറ്റസ്റ്റ് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha