പ്രവാസികള്‍ക്ക് ആശ്വാസമായ പ്രഖ്യാപനങ്ങളോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് ധനമന്ത്രി കെഎന് ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് ആശ്വാസമായ പ്രഖ്യാപനങ്ങളോടെയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് 84.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി വകയിരുത്തി. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂള്‍ഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും. നോര്‍ക്ക വഴി ഒരു പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനം നല്‍കും. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക ആംബുലന്‍സ് സര്‍വീസുകള്‍ക്ക് 60 ലക്ഷം അനുവദിക്കും. ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരു കോടി അനുവദിക്കും.
ചാര്‍ട്ടാഡ് വിമിനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും, അതുവഴി വീമാനച്ചിലവ് താങ്ങാവുന്നതരത്തില്‍ പിടിച്ചു നിര്‍ത്താനുമായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിംഗ് ഫണ്ടായി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വ്മാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ കൊട്ടേഷനുകള്‍, എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും.
നോര്‍ക്കാ റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗേഷനായി പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട. ഗള്‍ഫ് മേകലയിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്കും തിരിച്ചും നല്‍കേണ്ടിവരുന്ന ഉയര്‍ന്ന യാത്രാ ചിലവുകള്‍ നിയന്ത്രിക്കുന്നതിന്, ആഭ്യന്തര , വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുമായും ട്രാവല്‍ ഏജന്‍സികളുമായും പ്രവാസി അസ്സോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളെം എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കും. ിതിനായി പിപിപി മോഡല്‍ കവ്പനി നിര്‍മ്മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. എയര്‍ സ്ട്രിപ്പുകള്‍ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്വസായ ഇടനാഴി സ്ഥാപിക്കുമെന്നും ഇതിനായി കിഫ്ബി വഴി 1000 കോടി ചെലവഴിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇടനാഴിക്കൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്!ംതേക്കടി റിംങ് റോഡ് കൊണ്ടുവരും. ഇത് വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി രൂപ ഈ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ തനതു വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം അത് 85,000 കോടി ആവുമെന്നും മന്ത്രി പറഞ്ഞു. വിഭവഹ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തും. സര്‍ക്കാര്‍ സേവനഹ്ഹള്‍ കൂടുതല്‍ ഓണ്‍ലാന്‍ ആക്കും. ഇത് പ്രവാസികള്‍ക്കും ഗുണകരമാവും. പ്രവാസികളെ കൈവിടില്ലെന്നും, വിവിധങ്ങളായ പദ്ധതികളിലൂടെ പ്രവാസികള്‍ക്ക് തുണയാകുന്ന അനുകൂല സാഹചര്യമായിരിക്കും സംജാതമാവുക.
https://www.facebook.com/Malayalivartha