Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

അയ്യപ്പൻറെ മണ്ണിൽ രണ്ടും കല്പിച്ച് പി സി ജോർജ്ജ്...തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല... ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ...എതിരാളിയെ മലർത്തിയടിക്കാൻ പൂഞ്ഞാർ സിംഹം...

21 FEBRUARY 2024 03:17 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് എത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇതിനിടെ സിപിഎം സ്ഥാനാർത്ഥിയായി മുതിർന്ന സിപിഎം നേതാവ് ടി എം തോമസ് ഐസക്ക് എത്തുമെന്നുമാണ് സൂചനകൾ. ഇതിനിടെയാണ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് ജോർജ്ജ് രംഗത്തുവന്നത്.പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ മത്സരിച്ചാൽ താൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടക്കാർ തന്നെ വിജയിപ്പിച്ചാൽ ശബരിമല അയ്യപ്പന് വേണ്ടിയാകും പാർലമെന്‍റിൽ ആദ്യം പ്രസംഗിക്കുകയെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ശബരിമല തീർഥാടകരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടിയാവും സംസാരിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശബരിമല കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും വിശ്വാസികൾക്ക് വരാനും പോകാനുമുള്ള സൗകര്യം ഒരുക്കണം. ശബരിമല വട്ടുതട്ടാനുള്ള സ്ഥലമല്ല.തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ.ലോക്സഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ 100 ശതമാനം പിന്തുണ എൻ.ഡി.എക്ക് ലഭിക്കും.

ക്രൈസ്തവ സഭകളിലെ എല്ലാ വിഭാഗവുമുള്ള ജില്ലയാണ് പത്തനംതിട്ട. കൂടാതെ, ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാർ പെന്തിക്കോസ് വിഭാഗമാണ്.ഈ വിഭാഗത്തിന്‍റെയും കാസയുടെയും പിന്തുണ തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.ലോക്സഭ സ്ഥാനാർഥിയായി തന്നെ ബി.ജെ.പി പരിഗണിക്കുന്നതിൽ സന്തോഷമുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട സീറ്റിൽ മാത്രമേ മത്സരിക്കൂ. പത്തനംതിട്ട അല്ലാതെ മറ്റൊരു ലോക്സഭ മണ്ഡലം ബി.ജെ.പി നൽകിയാൽ ഉപദ്രവിക്കരുതെന്ന് പറയുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരുമുന്നണികളും ഇപ്പോൾ വൻഭൂരിപക്ഷത്തിൽ നിൽക്കുകയാണ്. പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിക്കുന്ന മുൻധനമന്ത്രി ടി.എം.തോമസ് ഐസക്കിനെയും പി.സി.ജോർജ് വിമർശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കി.

 

തോമസ് ഐസക്ക് കൊണ്ടുവന്ന കിഫ്ബിയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയാണ്. ഒന്നും ഒളിക്കാനില്ലെങ്കിൽ ഇ.ഡി.യുടെ മുൻപിൽ അദ്ദേഹം ഒളിച്ചുകളിക്കുന്നതെന്തിനാണ്.ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ മത്സരിക്കാൻ വരുന്നത് എന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കുപോകും. ഐസക്ക് പത്തനംതിട്ടയിൽ മത്സരിച്ചാൽ നാട്ടുകാർ പെരുമാറും.

 

പത്തനംതിട്ടയുടെ സിറ്റിങ് എം.പി.യായ ആന്റോ ആന്റണി സഹകരണത്തട്ടിപ്പിന്റെ ആശാനാണ്.വെള്ളാപ്പള്ളി നടേശനെയും പി.സി.ജോര്‍ജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയുമാണ് ചെയ്യുന്നതെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.ഇത്തവണ ബിജെ പി പ്രതീക്ഷ ഏറെ വച്ച് പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ടയും . അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത് . ഏതായാലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (36 minutes ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (1 hour ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (1 hour ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (1 hour ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (1 hour ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (2 hours ago)

വിപണിയിൽ കനത്ത ഇടിവ്....  (2 hours ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (2 hours ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (3 hours ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (3 hours ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (3 hours ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (3 hours ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (3 hours ago)

Malayali Vartha Recommends