Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ആഷിക്കിന് സംഭവിച്ചതെന്ത്? രണ്ടു മാസം മുൻപ് പോളണ്ടിൽവച്ച് മരിച്ച മകന്റെ, മരണത്തിനു പിന്നിലെ യഥാർഥ കാരണം തേടി കുടുംബം...

30 MAY 2024 02:41 PM IST
മലയാളി വാര്‍ത്ത

ഒരുപാട് സ്വപ്നങ്ങളുമായി വിദേശത്തേക്ക് പോയ 23 വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരൻ . ഏകദേശം ഒരു വർഷമായി കാണും ഈ യുവാവ് പോളണ്ടിലേക്ക് പോയത് . എന്നാൽ രണ്ടു മാസം മുൻപ് അവന്റെ നാട്ടിലെ വീട്ടുകാരെ തേടി ഒരു ഫോൺ . തങ്ങളുടെ മകൻ മരിച്ചെന്ന് . മരണ കാരണം അജ്ഞാതം , ഒന്ന് പോസ്റ്റ്മോർട്ടം പോലും ചെയ്യാതെ ബോഡി കേരളത്തിലേക്ക് കയറ്റി അയച്ചു . പക്ഷെ പിന്നീട സംഭവിച്ചതോ..?രണ്ടു മാസം മുൻപ് പോളണ്ടിൽവച്ച് മരിച്ച മകന്റെ മരണത്തിനു പിന്നിലെ യഥാർഥ കാരണം തേടി കുടുംബം രംഗത്ത് വരികയാണ് . തൃശൂർ പെരിങ്ങോട്ടുകര അമ്പാട്ട് ഹൗസിൽ അഭിലാഷിന്റെയും ബിന്ദുവിന്റെയും മകൻ ആഷിക് രഘു (23) ആണ് ഏപ്രിൽ ഒന്നിന് പോളണ്ടിൽവച്ച് മരിച്ചത്.

 

സാധാരണ മരണമെന്ന് വിധിയെഴുതി പോസ്റ്റ്മോർട്ടം ചെയ്യാതെ അവിടെനിന്ന് കയറ്റി അയച്ച മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് വ്യക്തമായത്. എന്നാൽ എങ്ങനെയാണ് ആഷിക്കിന്റെ തലയ്ക്ക് പരിക്കേറ്റതെന്നോ മരിച്ച ദിവസം സംഭവിച്ചതെന്താണെന്നോ വീട്ടുകാർക്കറിയില്ല. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി കാത്തിരിക്കുകയാണവർ.സംഭവത്തെക്കുറിച്ച് ആഷിക്കിന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ആഷിക്കിന്റെ പിതാവ് അഭിലാഷ് പറഞ്ഞു.


‘ഏപ്രില്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 3.20നാണ് പോളണ്ട് എംബസിയില്‍നിന്ന് അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹി ചന്ദ്രു നെല്ലൂർ മകന്റെ മരണവിവരം വിളിച്ചു പറഞ്ഞത്. 23 വയസായിട്ടേയുള്ളൂ അവന്. വിവരം അറിഞ്ഞ് ഞാന്‍ അവന്റെ കൂടെ താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്നതാണ്, രാവിലെ അവന്‍ മാത്രം എഴുന്നേറ്റില്ല എന്നാണ് അവർ പറഞ്ഞത്. പിന്നീട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലായി ഞങ്ങള്‍.‘‘മൃതദേഹം എംബാം ചെയ്ത് കയറ്റി അയയ്ക്കുന്ന സ്ഥാപനത്തിന്റെ ആളുകള്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിച്ച് വാട്‌സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. അവരോട് മരണകാരണം ചോദിച്ചപ്പോഴാണ് കാരണം ‘അജ്ഞാതം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്നും അറിഞ്ഞത്. എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലെന്ന് ചോദിച്ചപ്പോള്‍,

 

മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലാത്തതിനാൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലെന്നാണ് അവിടുത്തെ പ്രോസിക്യൂട്ടര്‍ പറഞ്ഞത്.അതോടെ ഇവിടെവച്ച് പോസ്റ്റ്മോർട്ടം നടത്താമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അയച്ചുതരൂവെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു.‘‘എംബാം ചെയ്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസിന്റെ അനുമതി വേണമെന്നറിഞ്ഞതോടെ എഡിഎമ്മിനെയും റൂറല്‍ എസ്പിയെയും കണ്ട് അപേക്ഷ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ 12–ാം തീയതി മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.അതിലാണ് ആഷിക്കിന്റേത് സാധാരണ മരണം അല്ലെന്നും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും വ്യക്തമായത്. വലതു തോളിലും മുട്ടിലും ഇടതുകയ്യിലും ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തുടരന്വേഷണത്തിനു സാഹചര്യമുള്ളതിനാല്‍ ശരീരം ദഹിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു.

 

അതിനാൽ മൃതദേഹം ലാലൂര്‍ ശ്മശാനത്തില്‍ മറവുചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് ഞങ്ങള്‍ എംബസിക്കും കേന്ദ്രമന്ത്രി വി.മുരളീധരനും കത്തയിച്ചിരുന്നു. പിന്നീട് ഇത് പോളണ്ടിലെ ചില മാധ്യമങ്ങളിലും വാർത്തയായി.‘‘ഇതിനു പിന്നാലെ മകന്റെ കൂട്ടുകാര്‍ വീണ്ടും വിളിച്ചു. അവന്‍ രാത്രി ഉറങ്ങിയിട്ട് പിന്നീട് ഉണര്‍ന്നില്ലെന്ന് അതുവരെ പറഞ്ഞുകൊണ്ടിരുന്ന അവർ പിന്നെ പുതിയൊരു കഥയാണ് പറഞ്ഞത്. ആഷിക് മരിക്കുന്നതിനു തലേന്ന് എല്ലാവരും ഒരു ഈസ്റ്റര്‍ പാര്‍ട്ടിക്ക് പോയിരുന്നെന്നും തിരിച്ചുവരുമ്പോള്‍ വണ്ടി തട്ടിയെന്ന് പറഞ്ഞ് കുറച്ച് യുക്രെ‌യ്‌ന്‍കാരുമായി വഴക്കുണ്ടായിയെന്നും അവർ പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റെന്നും എന്നാല്‍ ആഷിക്കിന് അടി കിട്ടിയോയെന്ന് അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

 

ഇതു കഴിഞ്ഞ് റൂമിലെത്തിയപ്പോൾ ശരീരം വേദനിക്കുന്നെന്ന് പറഞ്ഞ് ആഷിക് കിടന്നെന്നും ബാക്കി രണ്ടുപേര്‍ അടുത്ത ഫ്ലാറ്റില്‍ച്ചെന്ന് കൂട്ടുകാരൊത്ത് ഭക്ഷണം കഴിച്ചശേഷം വന്നു കിടന്നുറങ്ങിയെന്നുമാണ് പറയുന്നത്. രാവിലെ ആഷിക് കിടന്നുപിടയുന്നത് കണ്ട് അടുത്ത ഫ്ലാറ്റിലെ ആളുകളെ അറിയിച്ചെന്നും അവര്‍ ഡോക്ടറെ വിളിച്ചുവരുത്തിയെന്നും പറയുന്നു.ഡോക്ടര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം കൂട്ടുകാര്‍ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല.’’ – പിതാവ് പറഞ്ഞു.‘ഒരു വര്‍ഷം മുൻപാണ് മൊബൈലുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിച്ചശേഷം അയല്‍വാസിയായ യുവാവ് സംഘടിപ്പിച്ചു നല്‍കിയ വീസയിലാണ് ആഷിക് പോളണ്ടിലേക്കു പോയത്. ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ആഷിക് മറ്റ് രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം സബ്‌കി എന്ന സ്ഥലത്തെ ഫ്ലാറ്റില്‍ താമസിച്ചു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends