Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുമിച്ച് ജീവനൊടുക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി.. കഴുത്തിൽ കുരുക്കിട്ടപ്പോൾ വൈശാഖൻ പെട്ടെന്നു താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു..കെട്ടറുത്ത് നിലത്തു കിടത്തിയും ബലാത്സംഗം..


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..

സൗദിയിൽ കാൻസർ വർധിക്കുന്നു..

10 AUGUST 2024 06:15 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ഇപ്പോൾ നാട്ടിൽ വരുന്നത് തന്നെ വിശദമായ ഹെൽത്ത് ചെക്ക് അപ്പ് നു കൂടി വേണ്ടിയാണ് . അതുകൊണ്ടുതന്നെ നഗരങ്ങളിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂമുകള്‍ക്ക് മുന്നിലും നാം കണ്ടുമുട്ടുന്നവരില്‍ ഒരു വലിയ വിഭാഗം പ്രവാസികളാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, വൃക്കയിലെ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങള്‍, നടുവേദന എന്നു തുടങ്ങി നിരവധി രോഗങ്ങളാണ് ഇന്ന് പ്രവാസികളായ മലയാളികളെ നിരന്തരം അലട്ടുന്നത്.

ഗള്‍ഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സാ ചെലവുകളും വിദഗ്ദ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവും മൂലം പ്രവാസികളില്‍ അധികവും ലീവിന് നാട്ടില്‍ വരുമ്പോഴാണ് ചികിത്സക്കായി ഡോക്ടര്‍മാരെ തേടിയത്തെുന്നത്. കനത്ത ചൂടും ജോലിത്തിരക്കിനിടയില്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതിനാല്‍ ആദ്യകാലങ്ങളിലൊക്കെ മൂത്രാശയ രോഗങ്ങളാണ് ഗള്‍ഫ് മലയാളികളെ പിടികൂടിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഭക്ഷണ ശീലത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളുടെ തോതനുസരിച്ച് നിരവധി രോഗങ്ങളാണ് പ്രവാസികൾക്കിടയിൽ കാണപ്പെടുന്നത് . പ്രമേഹം, കൊളസ്¤്രടാള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നിവയ്‌ക്കൊപ്പം കൂടുതൽ ഗുരുതരമായ ഹൃദ്രോഗം കാൻസർ എന്നിവയും പ്രവാസികളിൽ കൂടുതലായി കാണുന്നു .

പ്രത്യേകിച്ച് സൗദി അറേബ്യയിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആണ് റിപ്പോർട്ട്. റിയാദിലാണ് ഏറ്റവും കൂടുതൽ അർബുദ കേസുകൾ രജിസ്റ്റർ ചെയ്തത്. നാഷണൽ കാൻസർ സെന്ററിന്റേതാണ് കണക്കുകൾ. 22000ത്തിലധികം കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറിയ പങ്കും സ്തനാർബുദമാണ്. 3,500 കേസുകളാണ് ഈ തരത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിയാദാണ് പട്ടികയിൽ ഒന്നാമത്.

 

സൗദി അറേബ്യയിൽ പുതിയ കാൻസർ കേസുകളുടെ എണ്ണം 2020-ൽ 27,885-ൽ നിന്ന് 2040-ഓടെ 60,429 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് 116.7% വർധന. സൗദി അറേബ്യയിലെ ഏറ്റവും സാധാരണമായ അർബുദങ്ങൾ സ്തനങ്ങൾ, വൻകുടൽ, പ്രോസ്റ്റേറ്റ്, ബ്രെയിൻ, ലിംഫോമ, കിഡ്നി, തൈറോയ്ഡ് എന്നിവയാണ്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസർ തരങ്ങൾ രക്താർബുദം, കൊളോറെക്റ്റൽ കാർസിനോമ, ഹോഡ്ജ്കിൻ ലിംഫോമ എന്നിവയാണ്, സ്ത്രീകളിൽ ബ്രെസ്റ്റ്, തൈറോയ്ഡ്, വൻകുടൽ കാൻസർ എന്നിവ വര്ധിച്ചുവരുന്നുണ്ട്

നാഷണൽ കാൻസർ സെന്റർ ഡയറക്ടർ ജനറൽ ഡോ. മുഷാബിബ് അൽ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. 22,000 കേസുകളിൽ 17,941 പേർ സൗദി പൗരന്മാരാണ്. 4,215 പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ഓങ്കോളജി അർബുദവുമായി ബന്ധപ്പെട്ട ആരോഗ്യ, പ്രതിരോധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതശൈലി മാറ്റങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കരുതുന്നത്. സൗദി അറേബ്യയിൽ ക്യാൻസർ സാധ്യത വർദ്ധിക്കുന്നത്തിനു പല ഘടകങ്ങൾ കാരണമായിട്ടുണ്ട് . അവയിൽ എടുത്തുപറയേണ്ടത് പാശ്ചാത്യ മാതൃക അനുകരിക്കൽ , പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, പുകയില ഉപയോഗം തുടങ്ങിയവയാണ് . ഇതിനോടൊപ്പം തന്നെ കാൻസർ ബോധവത്കരണത്തിൻ്റെ അഭാവം , രോഗം ആരംഭത്തില് കണ്ടെത്താനുള്ള സംവിധാനങ്ങളുടെ കുറവ് , ജനിതകശാസ്ത്രം,വൈറൽ അണുബാധ
അയോഡിൻ, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ,പ്രതിരോധ നടപടികളുടെ അഭാവം എന്നിവയെല്ലാം സൗദിയിൽ കാൻസർ രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു .

മാരകമായി തീരാവുന്ന ഹൃദയത്തിന്‍െറയും കരളിന്‍െറയും വൃക്കയുടെയും തകറാറുകള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവ തുടക്കത്തിലേ കണ്ടത്തൊനായാല്‍ ചുരുങ്ങിയ കാലത്തെ വിദഗ്ദ ചികിത്സകൊണ്ട് പൂര്‍ണ രോഗവിമുക്തി നേടാന്‍ കഴിയും. ഇതുമൂലം ചികിത്സാ ചെലവുകള്‍ ഗണ്യമായി കുറക്കാനാവും എന്നു മാത്രമല്ല പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാനും കഴിയും.

രോഗം വരാനുള്ള സാധ്യതകള്‍ കണ്ടത്തൊനായാല്‍ ഭക്ഷണ ക്രമീകരണം, വ്യായാമം, വിശ്രമം എന്നിവയിലൂടെ മരുന്നുകള്‍ ഇല്ലാതെ തന്നെ രോഗങ്ങളെ തടയാനാവും. എന്നാല്‍ ഭൂരിപക്ഷം പ്രവാസികളും രോഗം വരും മുമ്പ് ഇത്തരം പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ വിമുഖരാണ്.

അതേസമയം, റഷ്യയിലെ ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി അർബുദത്തിനെതിരെ പുതിയ വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. വൃക്കകളെയും മൂത്രാശയത്തെയും ബാധിക്കുന്ന കോളൻ കാൻസറിനെതിരെയാണ് പുതിയ വാക്‌സിൻ. നടപടികളെല്ലാം പൂർത്തിയാക്കി രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം വാക്‌സിൻ ക്ലിനിക്കുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും റഷ്യൻ മെഡിക്കൽ ഏജൻസി അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി  (8 minutes ago)

യുവതി വൈശാഖന്റെ ബന്ധു  (17 minutes ago)

ഉച്ചയോടെ പവന് വീണ്ടും 1400 രൂപയുടെ വർദ്ധനവ്  (37 minutes ago)

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി  (1 hour ago)

അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്....  (1 hour ago)

കീം 2026 പ്രവേശനത്തിന് ജനുവരി 31 വരെ  (1 hour ago)

കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച്  (1 hour ago)

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (2 hours ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (2 hours ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (3 hours ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (3 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (3 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (4 hours ago)

Malayali Vartha Recommends