ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു
യുഎഇയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് ദുബൈയില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആലുവ എസ്എന്‍ഡിപി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.
അതേസമയം സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മരിച്ചു. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ആരിഫ് (35) ആണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം തായിഫ്, കൂബ്രി ഹലക അർബൈൻ റോഡിൽ വച്ചായിരുന്നു അപകടം. രണ്ടു വർഷം മുൻപ് ജോലിക്കായി സൗദിയിലെത്തിയ യുവാവ് ഈ ആഴ്ച നാട്ടിലേക്ക് ആദ്യമായി അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്.
നാട്ടിൽ ഭാര്യയും ഒരു മകളുമാണുള്ളത്. ളുഹർ നമസ്കാരത്തിനെ തുടർന്ന് തായിഫ് മസ്ജിദ് അബ്ബാസിൽ മയ്യത്ത് നമസ്കരിച്ച ശേഷം മൃതദേഹം കബറടക്കം നടത്തി. ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ ജോയിൻ കൺവീനർ പന്തളം ഷാജിയുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തീകരിച്ചത്.
https://www.facebook.com/Malayalivartha