Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ചു; 54കാരനെ പിടികൂടി...

03 MARCH 2025 05:07 PM IST
മലയാളി വാര്‍ത്ത

ഒരു വിമാന യാത്രയിൽ നാം പാലിക്കേണ്ട ചില മര്യാദകളൊക്കെ ഇല്ലേ?. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തെല്ലാം പ്രവർത്തികളാണ് ചില യാത്രക്കാർ വിമാനത്തിൽ കാട്ടിക്കൂട്ടുന്നത്. ഇപ്പോൾ ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു അത്തരത്തിലൊരു സംഭവം ഉണ്ടായത്. വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിലായി. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്.

ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. എയർഇന്ത്യ എക്സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

സിഗരറ്റിൽ നിന്നുള്ള പുക ടോയ്ലെറ്റിൽ നിന്ന് ഉയർന്നതോടെ വിമാനത്തിനുള്ളിലെ അലാറം അടിക്കുകയും എയർഹോസ്റ്റസെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് ആണ് പൈലറ്റിനെ വിവരമറിയിച്ചത്. ലാൻഡിംഗിന് ശേഷം പൈലറ്റ് നൽകിയ വിവരത്തെ തുടർന്ന് എയർ ഇന്ത്യ സീനിയർ സെക്യൂരിറ്റി ഓഫീസർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി.

തുടർന്ന് തീപിടിക്കുന്ന വസ്തുക്കൾ വിമാനത്തിനുള്ളിൽ കൈവശം സൂക്ഷിക്കരുതെന്ന നിയമം ലംഘിച്ചതിന് കേസെടുത്ത പൊലീസ് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

2023 ജൂലൈയിൽ വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ പിടികൂടിയിരുന്നു. പുണെയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയർപോർട്ടിൽ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (7 minutes ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (35 minutes ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (45 minutes ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (53 minutes ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (57 minutes ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (1 hour ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (1 hour ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (2 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (2 hours ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (2 hours ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (3 hours ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (3 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (4 hours ago)

Malayali Vartha Recommends