ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 4.7 കിലോഗ്രാം കഞ്ചാവാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.
ഖത്തറിൽ എത്തിയ ഒരു യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ ഒന്നിലധികം ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും കള്ളക്കടത്ത്, മയക്കുമരുന്ന്, അല്ലെങ്കിൽ കസ്റ്റംസ് ലംഘനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങൾക്കുമെതിരായ ദേശീയ ക്യാമ്പയിനായ “കഫെ”യെ പിന്തുണയ്ക്കാൻ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 16500 എന്ന ഹോട്ട്‌ലൈൻ വഴിയോ kafih@customs.gov.qa എന്ന ഇമെയിൽ വിലാസം വഴിയോ രഹസ്യമായി വിവരങ്ങൾ അറിയിക്കാം. രാജ്യത്ത് സുരക്ഷയും നിയമപാലനവും ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അഭിവാജ്യഘടകമാണെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശത്തുനിന്നും കഞ്ചാവ് ഉപ്പടെയുള്ള മയക്കുമരുന്നുകൾ കടത്തുന്ന ലോബി ഇപ്പോൾ സജീവമാണ് . രണ്ടുമാസം മുൻപ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.
കാർട്ട്ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് എംഡിഎംഎ പിടികൂടിയത്.
വൻതോതിലുള്ള ലഹരിമരുന്ന് വേട്ടയാണ് കരിപ്പൂരിലുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലിജീഷ് ആന്‍റണി പുറത്തിറങ്ങിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഈ മാസം മൂന്നാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം.
ത്തിനു മുൻപ്നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീൽ സ്വദേശികളായ ദമ്പതികൾ വിഴുങ്ങിയ മയക്കുമരുന്ന് പിടിച്ചെടുത്തത് വാർത്തയായിരുന്നു . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണമായി നൽകിയാണ് ഇത് പുറത്തെത്തത്.
പൊളിത്തീൻ കവറിൽ പൊതിഞ്ഞാണ് ഇവർ കൊക്കെയ്ൻ ഗുളിക വിഴുങ്ങിയത്. കവർ പൊട്ടിയാൽ മരണം വരെ സംഭവിക്കും. അതുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ഇവ പുറത്തെടുത്തത്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ആണ് വിഴുങ്ങിയ കൊക്കൈൻ പൂർണമായി പുറത്തെടുക്കാൻ സാധിച്ചത്
ദിവസങ്ങളോളം പ്രത്യേക പരിശീലനം നൽകിയാണ് ആഫ്രിക്കയിലെ മയക്കുമരുന്ന് മാഫിയ മയക്കുമരുന്ന് വിഴുങ്ങാൻ പഠിപ്പിച്ചത്. ഒരു കോടി രൂപയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി നാട്ടിലെത്തുമ്പോൾ ഇവർക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. വിദേശത്തുനിന്നും ഓൺലൈൻ വഴിയാണ് തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്
ആഫ്രിക്കയിലുള്ള മുഖ്യ വിപണനക്കാരനും തിരുവനന്തപുരത്ത് മയക്കുമരുന്ന് ഏറ്റുവാങ്ങുന്നവരും തമ്മിൽ വാട്സ്ആപ്പിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയത്. ഇത്തരം മയക്കുമരുന്നു കടത്ത് സംഘങ്ങൾ ഇപ്പോഴും സജീവമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ നടന്ന സംഭവം .
https://www.facebook.com/Malayalivartha


























