1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം

ബന്ധങ്ങള്‍ പലതരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍ ബെസ്റ്റി, ഫ്രണ്ട്ഷിപ്പ് മാര്യേജ്, ഗോസ്റ്റിംഗ്, സിറ്റുവേഷൻഷിപ്പ്, സോംബീയിംഗ്, ലവ് ബോംബിംഗ് എന്നിങ്ങനെ പലതായി വിവരിക്കപ്പെടുന്നുണ്ട്. വിവാഹമോചിതർ വർദ്ധിക്കുന്നതും വിവാഹം തന്നെ വേണ്ടന്നുവയ്ക്കുന്നവരുടെ എണ്ണം കൂടുന്നതും നാം കാണുന്നു
എന്നാല്‍ അതിനിടെ മറ്റൊരു നീക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. സിനിമയിലൊക്കെ കാണുന്ന പോലെ .വാടകയ്ക്ക് ഒരു ഭാര്യയെ ലഭ്യമാക്കുന്ന ‘റെന്‍ഡ് എ വൈഫ്’ സംവിധാനം വന്‍ പ്രചാരം നേടുകയാണ്, ഒപ്പം വിമര്‍ശനങ്ങളും.
ഈ അസാധാരണ പ്രതിഭാസം തായ്‌ലൻഡിലെ അറിയപ്പെടുന്ന നഗരമായ പട്ടായയിലെ സാംസ്കാരിക ആചാരങ്ങളിൽ നിന്ന് ഉടലെടുത്തതാകാമെന്നാണ് വിലയിരുത്തൽ. 'ഭാര്യ വാടകയ്ക്ക്' അല്ലെങ്കിൽ 'ബ്ളാക്ക് പേൾ' എന്നറിയപ്പെടുന്ന ഈ പ്രവൃത്തിയിൽ ഒരു നിശ്ചിത കാലയളവിലേക്കായി സ്ത്രീകളെ പണംകൊടുത്ത് സ്വന്തമാക്കാം. ഇത്തരത്തിൽ വാടകയ്ക്ക് വാങ്ങിക്കപ്പെടുന്ന സ്ത്രീകൾ ഭാര്യയുടേതായ എല്ലാ കടമകളും നിർവഹിക്കും. പണ്ടുകാലങ്ങളിൽ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഈ രീതി ഇന്ന് തായ്‌ലൻഡിൽ ബിസിനസ് ആയി മാറുകയാണ്.
പണ്ട് ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഈ രീതി ഇന്ന് ഒരു ബിസിനസ് എന്ന നിലയിലക്ക് പരിണമിച്ചുകഴിഞ്ഞു. ലാ വെറിറ്റെ ഇമ്മാനുവേലിന്‍റെ, 'തായ്‌ലൻഡ്‌സ് ടാബൂ, ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി'എന്ന പുസ്തകത്തിലൂടെയാണ് ഇക്കാര്യമിപ്പോള്‍ ലോകശ്രദ്ധയില്‍പെട്ടത്
പട്ടായയിൽ എത്തുന്ന ടൂറിസ്റ്റുകളാണ് കൂടുതലും സ്ത്രീകളെ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത്. ഇത്തരം പ്രവൃത്തികൾക്ക് നിയമസാധുതയില്ല. കുറച്ച് ദിവസത്തേയ്ക്ക് മുതൽ മാസത്തേയ്ക്കുള്ള ഹ്രസ്വകാല കരാറുകൾ മാത്രമാണ് ഇവയ്ക്കുള്ളത്.
കമ്പനി മുഖേനയാണ് ഭാര്യയെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് ലഭിക്കുന്നത്. വലിയൊരു വിഭാഗം സ്ത്രീകൾക്ക് ഇതൊരു വരുമാനമാർഗമായി എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. പട്ടായയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകളാണ് കൂടുതലും ഭാര്യയെ വാടകയ്ക്ക് എടുക്കുന്നത്. ബാറുകളിലും നൈറ്റ് ക്ലബുകളിലും ലഭ്യമാകുന്ന വാടക ഭാര്യമാര്‍ എന്ന ഈ സംവിധാനത്തിന് പക്ഷേ നിയമപരമായ പിന്തുണയില്ല. ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ നീളുന്ന ഹ്രസ്വകാല കരാറില്‍ ഒപ്പിട്ടാണ് ഭാര്യയെ വാടകയ്ക്ക് എടുക്കുന്നത്. വയസ്സ്, ഭംഗി, വിദ്യാഭ്യാസം, കരാർ കാലാവധി എന്നിവ നോക്കിയാണ് വാടക നിരക്ക്. 1,600 ഡോളർ മുതൽ 1,16,000 ഡോളർ വരെയാണ് ഭാര്യയെ വാടകയ്ക്ക് എടുക്കുന്നയാള്‍ നല്‍കേണ്ടത്.
നിയമപരമായി ഇത് വിവാഹം അല്ലെങ്കിലും തായ്ലൻഡിൽ ഈ സമ്പ്രദായത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഇല്ല. ഈ രീതിക്കെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നുവരുന്നതായാണ് റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha























