അബായ ധരിക്കാത്ത യുവതിയെ പോലീസ് പൊക്കി

സൗദി തലസ്ഥാനമായ റിയാദിലാണ് സംഭവം നടന്നത്. തിരക്കേറിയ തഹ്ലിയ തെരുവില്‍ അബായ ധരിക്കാതെ എത്തിയ യുവതിയാണ് അറസ്റ്റിലായത്. അബായ ധരിക്കാതെ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് ഇവര്‍ നേരത്തെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.
തഹ്ലിയയില്‍ എത്തിയതിന് ശേഷം അബായ ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.
പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്ത് ഇത്തരം സദാചാരലംഘനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം. യുവതിയുടെ പേര് പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ മലക് അല്‍ ശെഹ്‌രി എന്ന യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അന്യപുരുഷന്മാരുയുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതിനും കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha