Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ

10 DECEMBER 2025 09:58 PM IST
മലയാളി വാര്‍ത്ത
 യുഎഇ പ്രവാസികൾക്ക് ഇത് ഒരു സുവർണ്ണാവസരം. ഒരു ദിർഹത്തിന് 24.5 ൽ അധികം ലഭിക്കുന്ന സാഹചര്യത്തിൽ എക്‌സ്‌ചേഞ്ച് ഹൗസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ അയയ്ക്കുന്നതിനേക്കാൾ മൂന്നിരട്ടി തുക വരെ ഒറ്റയടിക്ക് അയച്ച് ഈ ഉയർന്ന വിനിമയ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തുകയാണ് മലയാളി പ്രവാസികൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ സാമ്പത്തിക ആശ്വാസത്തിന്റെ നാളുകളായിരുന്നു. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോൾ ദിർഹത്തിനെതിരെ രൂപയുടെ ഉയർന്ന വിനിമയ നിരക്ക് നാട്ടിലേക്ക് കൂടുതൽ പണം അയയ്ക്കുന്നതിനുള്ള ഒരു സുവർണ്ണാവസരമായി ഇത് മാറി.

അതായത്ത് യുഎഇ ദിർഹത്തിന് ഏകദേശം 24.5 വരെ ലഭിക്കുന്ന ഈ സാഹചര്യത്തെ പ്രവാസികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് യുഎഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണ ദിവസങ്ങളേക്കാൾ മൂന്നിരട്ടിയിലധികം ആളുകളാണ് പണം അയയ്ക്കാൻ എത്തിയത്  
ഈ വർധനവിൽ, പ്രത്യേകിച്ചും, മലയാളി പ്രവാസികളാണ് ഏറ്റവും മുന്നിൽ. രൂപയുടെ മൂല്യം കുറഞ്ഞതോടെ ഒരൊറ്റ ദിർഹത്തിന് കൂടുതൽ ഇന്ത്യൻ കറൻസി ലഭിക്കുന്നത് പ്രവാസികൾക്ക് വലിയൊരു നേട്ടമായി മാറി. വിനിമയ നിരക്കിലെ ഈ വർധനവ് മുതലെടുത്ത് മിക്ക പ്രവാസികളും എപ്പോഴും നാട്ടിലേക്ക് അയക്കുന്ന തുകയേക്കാൾ മൂന്നിരട്ടി വരെയാണ് ഒറ്റയടിക്ക് നാട്ടിലേക്ക് അയച്ചത്.

പ്രതിമാസം 1,200 ദിർഹം മുതൽ 1,500 ദിർഹം വരെ അയച്ചിരുന്ന പലരും ഈ അവസരം ഉപയോഗിച്ച് 4,500 ദിർഹത്തിലധികം അയക്കാൻ തുടങ്ങി. സാധാരണ കിട്ടുന്നതിലും വളരെ അധികം രൂപ ലഭിച്ചതായും ഇത് നാട്ടിലെ കുടുംബത്തിന് മൂന്ന് മാസത്തെ പലചരക്ക് സാധനങ്ങളും മറ്റ് ദൈനംദിന ചെലവുകളും നോക്കാൻ മതിയാകുമെന്നും പ്രവാസികൾ പറയുന്നു.

അതേസമയം ഈ ഉയർന്ന വിനിമയ നിരക്ക് പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് താൽക്കാലിക ആശ്വാസം നൽകിയിട്ടുണ്ട്. അതായത് കുട്ടികളുടെ സ്കൂൾ ഫീസ്, വീട്ടു ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ എളുപ്പത്തിൽ അടച്ചുതീർക്കാൻ സാധിച്ചു.

മുന്നേ 2,000 ദിർഹം അയച്ച പലർക്കും ഇപ്പോൾ ഏകദേശം 8,000 രൂപയോളം അധികമായി ലഭിച്ചു. ഈ അധിക തുക ഉപയോഗിച്ച് വീട്ടിലെ ചെലവുകൾക്കും ചെറിയ വായ്പകൾ അടച്ചുതീർക്കാനും ഇത് വലിയ ഒരു അവസരം തന്നെയാണ് നൽകിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മാസങ്ങളായി നാട്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കാതിരുന്ന പലർക്കും ഈ അവസരം ഒരു അനുഗ്രഹമായി മാറി.    

കൂടാതെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഇപ്പോൾ ആദ്യമായി വീട്ടിലേക്ക് പണം അയയ്ക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. ചിലർ അധിക തുക ഭാവി ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുമ്പോൾ, മറ്റു ചിലർ ഈ തുക ഉപയോഗിച്ച് ഒരു ശൈത്യകാല അവധിക്കാല യാത്ര പോകാൻ പോലും തയ്യാറെടുക്കുന്നു.

കാരണം ഇതിലും മികച്ച ഒരു അവസരം ഇനി വരാനില്ല എന്ന അഭിപ്രായമാണ് അവർക്ക് പറയാനുള്ളത്. അതേസമയം പ്രവാസലോകത്ത് ജോലി ചെയ്യുന്നവരുടെ പ്രധാന ലക്ഷ്യം നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ്. രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ, അവരുടെ കഠിനാധ്വാനം ചെയ്ത പണത്തിന് നാട്ടിൽ കൂടുതൽ മൂല്യം ലഭിക്കുന്നത് അവരുടെ ത്യാഗങ്ങൾക്ക് ലഭിച്ച ഒരു അംഗീകാരം പോലെയായി മിക്ക ആളുകളും കാണുന്നതായി നേരത്തെ തന്നെ മിക്ക പ്രവാസികളും അഭിപ്രായപ്പെട്ടിരുന്നു.

കൂടാതെ നിലവിലെ രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്ക് താൽക്കാലികമായി വലിയ നേട്ടമാണെങ്കിലും, ഈ സാഹചര്യം ഇന്ത്യയിലെ വർധിച്ചു വരുന്ന ചെലവുകളും പണപ്പെരുപ്പവും എന്ന യാഥാർത്ഥ്യത്തെ ഒരിക്കലും മറച്ചുവെക്കുന്നില്ല. അതിനാൽ, പണം അയയ്ക്കുന്നതിൽ ശ്രദ്ധ പുലർത്തുകയും ലഭിക്കുന്ന അധിക തുക നല്ല ബുദ്ധിപൂർവം കൈകാര്യം ചെയ്യുകയും വേണം.

അതേസമയം ഈ അധിക വരുമാനം ദീർഘകാല നിക്ഷേപങ്ങൾക്കോ, വായ്പകൾ വേഗത്തിൽ അടച്ചുതീർക്കാനോ, അല്ലെങ്കിൽ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കാനോ ഉപയോഗിക്കുന്നത് ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും. അതിനാൽ വിനിമയ നിരക്ക് എപ്പോൾ വേണമെങ്കിലും മാറാനുള്ള സാധ്യത ഉള്ളതിനാൽ, പരമാവധി പ്രയോജനം ലഭിക്കുന്ന സമയത്ത് തന്നെ പണം അയയ്ക്കാൻ ശ്രദ്ധിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും പറയുന്നു.

കൂടാതെ മറ്റ് ചില കാര്യങ്ങൾ കൂടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അതായത്. വിനിമയ നിരക്കുകൾണ്ഓ രോ മണിക്കൂറിലും മാറിക്കൊണ്ടിരിക്കുന്നതിനാൽ. നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സമയം കണ്ടെത്തി പണം അയയ്ക്കാൻ ശ്രമിക്കുക. കാരണം എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും ഒരേ നിരക്കിലായിരിക്കില്ല പണം കൈമാറ്റം ചെയ്യുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (1 hour ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (2 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (2 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (3 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (3 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (4 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (4 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (4 hours ago)

Malayali Vartha Recommends