ഇന്ത്യ പിന്‍വലിച്ച നോട്ടുകള്‍ ഇംഗ്ലണ്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് തടസമില്ല

ഇന്ത്യയില്‍ അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്ക് നിരോധിച്ച ഇന്ത്യന്‍ നോട്ടുകള്‍ മണിഎക്‌സ്‌ച്ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ മുഖേനയും നിക്ഷേപിക്കാം.
ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിന്റെ വിഷയമാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണം നിക്ഷേപിക്കുന്നത് എതിര്‍ക്കാന്‍ കഴിയില്ലെന്നും ബാങ് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണെ അറിയിച്ചു. ഡിസംബര്‍ 30 വരെയാണ് പിന്‍വലിച്ച നോട്ടുകള്‍ ഇപ്രകാരം നിക്ഷേപിക്കാന്‍ സാധിക്കുക. നോട്ട് നിരോധനം വന്നതോടെ തങ്ങളുടെ കൈവശമുള്ള പണം പാഴായിപോകുമെന്ന ആശങ്കയിലായിരുന്നു ഇംഗ്ലണ്ടിലെ ഇന്ത്യക്കാര്‍
https://www.facebook.com/Malayalivartha