Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആല്‍ബം നിർമ്മാണത്തിന്റെ മറവില്‍ പെണ്‍വാണിഭ സംഘം; സീരിയല്‍ താരങ്ങളെ ഉള്‍പ്പെടെ എത്തിച്ച് തരാമെന്ന് വാഗ്ദാനം...

12 MAY 2017 12:43 PM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക്, വാട്സ്ആപ് പോലെയുള്ള നവമാധ്യമങ്ങള്‍ വഴിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്. പെണ്‍വാണിഭം ഉള്‍പ്പെടെ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രവാസികളെ ലക്ഷ്യമിട്ട് വന്‍ പെണ്‍വാണിഭ സംഘമാണ് നവമാധ്യമങ്ങളില്‍ വിലസുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നവമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഈ പെണ്‍വാണിഭ സംഘം ആളുകളെ വലയിലാക്കുന്നത്. ആല്‍ബം നിര്‍മ്മാണത്തിന്റെ മറവില്‍ സീരിയല്‍ നടിമാരെ വരെ എത്തിച്ച് താരം എന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ഫേസ്ബുക്കിലെ സീക്രട്ട് ഗ്രൂപ്പ് വഴിയാണ് ഇവരുടെ നീക്കങ്ങള്‍. ചൈത്രം രവീഷ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഒരു രഹസ്യ ഗ്രൂപ്പില്‍ പരസ്യം ചെയ്തിരിക്കുന്നത്. ഒരു പെണ്ണിനെ ആസ്വദിക്കണം എങ്കില്‍ ഞങ്ങള്‍ സഹായിക്കാം എന്നാണ് പരസ്യം. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

തങ്ങളെ നൂറ് ശതമാനം വിശ്വസിക്കാമെന്നും ഉറപ്പ് പറയുന്നുണ്ട്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിനൊപ്പം 3 ദിവസത്തെ സെക്സും റെഡി. ഇതാണ് പരസ്യത്തിലെ വാഗ്ദാനം. എഴുപതിനായിരം രൂപയാണ് ടോട്ടല്‍ ബഡ്ജറ്റ് പറഞ്ഞിരിക്കുന്നത്. ഈ പരസ്യം പ്രകാരം റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സൗദിയിലെ സുഹൃത്ത് വഴി ഇയാളെ ഓണ്‍ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റില്‍ സംസാരിച്ചപ്പോള്‍ പണം ഇറക്കിയാല്‍ രണ്ട് ദിവസത്തെ ഷൂട്ടിംഗിനൊപ്പം രണ്ട് ദിവസത്തെ സെക്സ് എന്നായിരുന്നു വാഗ്ദാനം.

പണം ഇറക്കിയാല്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ സീരിയല്‍ താരങ്ങളുടെ ചിത്രങ്ങളും മിനുറ്റുകള്‍ക്കകം ചാറ്റ് ബോക്സിലെത്തി. താല്‍പര്യം ഉണ്ടെങ്കില്‍ നേരിട്ട് ഫോണഇല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഇയാളെ ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഭാഷണത്തിന്റെ ഓഡിയോയും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. പറഞ്ഞതില്‍ ഒരു ദിവസം കൂടിയാല്‍ ചിലവ് കൂടുമെന്നും അപ്പോള്‍ ഷൂട്ടിന്റെ കാര്യങ്ങളും നോക്കേണ്ടി വരുമെന്നും ഏജന്റ് പറയുന്നുണ്ട്. രണ്ട് പേരാണെങ്കില്‍ കുഴപ്പമില്ലെന്നും അതില്‍ കൂടുതലാണെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും കാഷ് കൂടുമെന്നും സംഭാഷണത്തില്‍ പറയുന്നത് കേള്‍ക്കാം.

ആല്‍ബം നിര്‍മ്മിക്കാനുള്ള പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറാനാണ് തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം. പണം കയ്യിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഈ ഏജന്റിന്റെ പൊടിപോലും കാണില്ല. നിരവധി പ്രവാസികളാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. മാനഹാനി ഭയന്ന് ആരും പരാതിപ്പെടില്ലെന്നതാണ് ഈ സംഘത്തിന്റെ ധൈര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (36 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends