സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 14 പേര്‍ മരിച്ചു. രാസ് തനൂറയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. സൗദിയിലെ പ്രമുഖ പൊതുമേഖല എണ്ണകമ്പനിയാണ് അരാംകോ. രാവിലെ 6 മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിക്കുന്നത്.
ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, അന്വേഷണം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സൗദി ഊര്‍ജ്ജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാല് മാസത്തോളം നിര്‍ത്തിവച്ചിരുന്ന ഗള്‍ഫിലെ റാസ് തനുര ടെര്‍മിനലില്‍ നിന്ന് വെള്ളിയാഴ്ചയാണ് അരാംകോ ക്രൂഡ് ഓയില്‍ ലോഡിംഗ് പുനരാരംഭിച്ചത്.
https://www.facebook.com/Malayalivartha
























