Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഹ്‌റൈൻ കേരളീയ സമാജം അന്തര്‍ദേശീയ പുസ്തകമേള : മെയ് 17 മുതൽ 27 വരെ

20 MAY 2017 05:36 PM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനിലെ കേരള സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് നടത്തുന്ന അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ആണ് മേള ഉത്ഘാടനം ചെയ്തത്. മേളയുടെ
മൂന്നാം ദിവസം മലയാളത്തിന്റെ പ്രിയകവി മുരുകന്‍ കാട്ടാക്കട കവിതയാലപിച്ചത് കാണികള്‍ക്ക് പുതിയൊരനുഭവമായിമാറി. കവിതാസ്വാദകർക്കിടയിൽ ഇതിനകം പാടിപ്പതിഞ്ഞ കണ്ണടയും രേണുകയും അതിന്റെ രചയിതാവിന്റെ സ്വരത്തില്‍ തന്നെ കേള്‍ക്കാനായത്തിന്റെ സന്തോഷത്തിലായിരുന്നു സദസ്സ്.
ഭാഷ നശിച്ചാല്‍ അവിടുത്തെ സംസ്‌കാരവും നശിക്കുമെന്നും ഒാരോ ദേശത്തിന്റെയും അസ്ഥിത്വം എന്നുപറയുന്നത് അന്നാട്ടിലെ ഭാഷയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കാവ്യാലാപനത്തിന് തുടക്കംകുറിച്ചത്. മലയാളഭാഷയുടെ സൗന്ദര്യവും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി. കാവ്യസദസ്സിനുശേഷം സദസ്യരുമായി സംവദിക്കുകയുംചെയ്തതിനുശേഷമാണ് അദ്ദേഹം വേദി വിട്ടത്.
കാവ്യാനുഭത്തിന്റെ പുത്തന്‍ സായാഹ്നത്തില്‍ പുസ്തകോത്സവ വേദിയും നിറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുദിവസത്തെക്കാളും ആളുകളാണ് പുസ്തകോത്സവത്തിന് ഇന്നലെ എത്തിയത്. കുട്ടികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരവും കഥാമത്സരവും എല്ലാം പുതുമയുള്ളതായിരുന്നു. ഇവയില്‍ പങ്കെടുക്കാനായി നിരവധി വിദ്യാര്‍ത്ഥികളാണ് എത്തിയത്.
ഇത്തവണ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പരിപാടികളും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ശില്പശാലകളുമാണ് പുസ്തകോത്സവത്തിന്റെ പ്രത്യേകത. മേളയില്‍ നിന്നും കുട്ടികളുടെ പുസ്തകങ്ങളാണ് അധികവും വിറ്റുപോകുന്നതും. ബഹ്‌റൈന്‍ കേരളീയ സമാജം ജൂബിലി ഹാളില്‍ മെയ് 27 വരെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends