Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കാമുകിക്കൊപ്പം നാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ പൊക്കാന്‍ മക്കളുമായി യുവതി!!

24 MAY 2017 10:18 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ വച്ച് വിവാഹംകഴിക്കുകയും എട്ടുവര്‍ഷത്തിന് ശേഷം തന്നെയും മൂന്നുമക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് മുങ്ങുകയും ചെയ്ത യുവാവിനെ തേടി 33 കാരി പത്തനംതിട്ടയിലെത്തി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനിയായ റിഹാനയാണ് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പിന്‍തുടര്‍ന്ന് കണ്ടുപിടിച്ചത്. എന്നാല്‍ വീണ്ടും മറ്റൊരു യുവതിക്കൊപ്പം കടന്നുകളഞ്ഞ യുവാവിനായി അന്വേഷണത്തിലാണ് ഈ യുവതി.

തനിക്കും കുട്ടികള്‍ക്കും ചെലവിനും സംരക്ഷണവും നല്‍കാതെ ഇടുക്കി കട്ടപ്പനയിലുള്ള മറ്റൊരു യുവതിയോടൊപ്പം മുങ്ങിയ ഭര്‍ത്താവിനെ തേടിയാണ് വീട്ടമ്മയും മൂന്നു മക്കളും അലയുന്നത്. കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന റിഹാന ഭര്‍ത്താവിനെ കണ്ടുപിടിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പൊലീസിലും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയിലും പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.

കുവൈത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നയാളുമായി 2000ലാണ് ഇവരുടെ വിവാഹം നടന്നത്. കുവൈറ്റ് കോടതിയിലായിരുന്നു തങ്ങളുടെ വിവാഹമെന്നും വിവാഹശേഷം എട്ടു വര്‍ഷത്തിനുശേഷം നാട്ടില്‍ പോയ ഭര്‍ത്താവ് തിരികെയെത്തുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ആറു വര്‍ഷം മുമ്പ് ഇവര്‍ കേരളത്തിലെത്തി ഭര്‍ത്താവിനെ അന്വേഷിക്കുകയും കാഞ്ഞങ്ങാട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും ആളെ കണ്ടെത്തിയില്ല.


തിരികെ കുവൈറ്റിലെത്തി അന്വേഷണം തുടര്‍ന്നപ്പോഴാണ് തന്റെ ഭര്‍ത്താവ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം അറിഞ്ഞത്. തുടര്‍ന്നു മക്കളുമൊത്ത് പത്തനംതിട്ടയിലെത്തി അഴൂരിന് സമീപം താമസമാക്കി. മകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കണ്ടെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന യുവതിയോടൊപ്പം ഇയാള്‍ മുങ്ങി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ സ്റ്റേഷനിലെത്തി ഇവരെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു നല്‍കി കൂടെ താമസം തുടങ്ങിയതായി റിഹാന പറയുന്നു.

പക്ഷേ, ദിവസങ്ങള്‍ക്കു ശേഷം വീണ്ടും, നേരത്തേ കൂടെ താമസിച്ചിരുന്ന യുവതിയുമായി മുങ്ങുകയായിരുന്നു. പരാതി നല്‍കിയതോടെ പൊലീസ് ഇയാളെ കട്ടപ്പനയില്‍ നിന്നു കണ്ടെത്തി ജയിലിലാക്കി. അവിടെനിന്നു ജാമ്യത്തിലിറങ്ങിയെങ്കിലും ഭാര്യയെയും മക്കളെയും സംരക്ഷിക്കാന്‍ തയാറായില്ല. പിന്നീട് ഇതുവരെ കണ്ടെത്തിയില്ല. ഇതോടെയാണു വീണ്ടും പരാതിയുമായി റിഹാന അധികൃതരെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (12 minutes ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (27 minutes ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (34 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (46 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (1 hour ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (1 hour ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (2 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (13 hours ago)

Malayali Vartha Recommends