Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈയില്‍ യുവതിക്കൊപ്പം ലിവിങ്ങ്ടുഗതര്‍ നടത്തിയ യുവാവ് യുവതിക്കെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്ത്

25 MAY 2017 02:49 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ വച്ച് പരിചയപ്പെടുകയും ലിവിങ് ടുഗദറായി ജീവിക്കുകയും നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം മുങ്ങുകയും ചെയ്തുവെന്ന മുംബൈക്കാരി അശ്വിന്തര്‍ കൗറിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലേ മാധ്യമങ്ങള്‍ ആഘോഷമായ വാര്‍ത്തയാക്കിയിരുന്നു. അവള്‍ വന്ന് കഥകള്‍ പറഞ്ഞ് കേരളത്തിലുള്ള രാജ് നായരേ പരമാവധി നാറ്റിച്ചു. എന്നാല്‍ മറുഭാഗത്ത് രാജ് നായര്‍ മറ്റൊരു കഥയുമായി ഇപ്പോള്‍ രംഗത്ത് വന്നു.

അശ്വിന്തറിന്റെ ആദ്യ വിവാഹത്തിന്റെ ഫോട്ടോകള്‍ രാജ്നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തി. ഇവര്‍ക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാട്സാപ് ചാറ്റുകളുടെ പകര്‍പ്പും നല്‍കി. ആദ്യവിവാഹത്തെക്കുറിച്ച് രാജ് നായര്‍ മനസിലാക്കിയതോടെ വിവാഹമോചനം നേടിയതായുള്ള വ്യാജ രേഖ ഇവര്‍ തന്നെ കാണിച്ചു പറ്റിക്കുകയായിരുന്നെന്നും രാജ് നായര്‍ പറയുന്നു.

2012 ല്‍ ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രാജ് നായര്‍ അശ്വിന്തറിനെ പരിചയപ്പെടുന്നത്. 2016 ല്‍ മുംബൈ താനെയിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇരുവരും വിവാഹിതരായി. അതിനു ശേഷം ഡോംബിവലിയിലെ അശ്വിന്തറിന്റെ വീട്ടില്‍ താമസിക്കവേയാണ് അവരുടെ മുന്‍ വിവാഹത്തിന്റെ ഫോട്ടോകള്‍ ലഭിക്കുന്നത്. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ അശ്വിന്തര്‍ മുംബൈ സ്വദേശിയായ സച്ചിന്‍ സാവന്ത് എന്ന യുവാവുമായി 2004 ജൂണ്‍ ആറിന് ഹിന്ദു വിധിപ്രകാരം വിവാഹിതയായി എന്ന് അറിയാന്‍ കഴിഞ്ഞു.

ഇതേപ്പറ്റി അശ്വിന്തറിനോടും അവരുടെ മാതാപിതാക്കളോടും അന്വേഷിച്ചപ്പോള്‍ അത് വളരെ മുമ്പ് നടന്നതാണെന്നും വിവാഹ മോചനം നേടിയതാണെന്നുംപറഞ്ഞു. വിവാഹമോചനം നേടി എന്നു വിശ്വസിപ്പിക്കുന്നതിനായി 100 രൂപ മുദ്രപ്പത്രത്തില്‍ 2014 ല്‍ എഴുതി ഉണ്ടാക്കിയ ഒരു വിവാഹ റദ്ദാക്കല്‍ ഉടമ്പടി കാണിക്കുകയും ചെയ്തു. ആ ഉടമ്പടിക്ക് യാതൊരു നിയമസാധുതയും ഇല്ലെന്ന് തനിക്ക് പിന്നെ മനസിലായെന്ന് രാജ് പറയുന്നു. ചതിക്കപ്പെടുകയാണെന്ന് മനസിലായപ്പോള്‍ അശ്വിന്തറിനെപ്പറ്റി ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചു. അശ്വിന്തര്‍ ആദ്യ വിവാഹത്തിനു ശേഷം ഭര്‍ത്താവായ സച്ചിന്‍ സാവന്തിനെ തള്ളിപ്പറഞ്ഞ് ദുബായിലേക്ക് ഒളിച്ചോടുകയാണ് ഉണ്ടായതെന്ന് അറിഞ്ഞു.

നിരവധി പുരുഷന്മാരുമായി ബന്ധമുള്ള യുവതി തന്നെ പറ്റിക്കുകയായിരുന്നു എന്ന് രാജ് പറയുന്നു. ദുബായില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശി മാജിത്തില്‍ നിന്നും ആറ് ലക്ഷം രൂപ അശ്വിന്തര്‍ തട്ടിയെടുത്തിരുന്നു. കൂടാതെ ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയില്‍ നിന്നും 12 ലക്ഷം രൂപ ലോണ്‍ എടുത്ത് അവധിക്ക് നാട്ടില്‍ പോകുകയാണെന്ന വ്യാജേന കടന്നു കളഞ്ഞു. താനുമായുള്ള വിവാഹത്തിനു ശേഷവും സുഹൃത്തുക്കള്‍ എന്ന് അവകാശപ്പെടുന്ന പലരുമായും അശ്വിന്തര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്നു.

ഇതു ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരേ പീഡനക്കേസ് ചുമത്തുമെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് താന്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ തന്റെ മൊബൈല്‍, പഴ്സ്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എടുത്ത് ഒളിച്ചു വയ്ക്കുകയായിരുന്ന. ഒടുവില്‍ രക്ഷയില്ലാതെ കഴിഞ്ഞ ഒക്ടോബറില്‍ താന്‍ നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നുവെന്നും രാജ് പറയുന്നു.

പ്രശ്നങ്ങള്‍ അവസാനിപ്പിക്കാം എന്ന വ്യാജേനെ നവംബറില്‍ വീട്ടില്‍ വന്ന അശ്വിന്തറും അവരുടെ മാതാപിതാക്കളും സഹോദരിയും എല്ലാം മറന്ന് ഒന്നിച്ചു ജീവിക്കണം എന്നാവശ്യപ്പെട്ടു. പലരുമായി ബന്ധവും മോഷണവും വേറെ ഭര്‍ത്താവുമൊക്കെയുള്ള ഒരു സ്ത്രീയുമായി ഞാന്‍ ഒന്നിച്ച് താമസിക്കണമെന്ന് പറയാന്‍ ഇവര്‍ക്ക് അധികാരമില്ല.കുടുംബ കോടതിയില്‍ അശ്വിന്തറിനെതിരെ താനും കേസ് ഫയല്‍ ചെയ്തു. അത് നടന്നു വരികയാണ്. ഇതാണ് വാസ്തവമെന്നും രാജ് നായര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends