Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിന്റെ ബന്ധം ഉപേക്ഷിച്ച് അറബ് രാജ്യങ്ങള്‍; മലയാളികളുടെ നെഞ്ചത്തടിച്ച് ഗള്‍ഫ് പ്രതിസന്ധി...

05 JUNE 2017 03:08 PM IST
മലയാളി വാര്‍ത്ത

അറബ് ലോകത്തെ എന്ത് പ്രതിസന്ധിയും രൂക്ഷമായി ബാധിക്കുക മലയാളികളെയാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗള്‍ഫ് പണത്തിനുള്ള സ്വാധീനം വലുതാണ്. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഗള്‍ഫ് തകരുകയാണ്?

തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന എന്ന ആരോപണം ഉയര്‍ത്തിയാണ് ബഹറൈന്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. ജിസിസി രാജ്യങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിഞ്ഞു. ശക്തരായ സൗദിയും യുഎഇയും തന്നെ പ്രധാനം.

ഖത്തറിനേയും കുവൈത്തിനേയും ഒതുക്കുന്നതിന് യുഎഇയുടെ ഭാഗത്ത് നിന്ന് ഇസ്രായേല്‍ സഹകരണത്തോടെ നീക്കങ്ങള്‍ നടത്തി എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ കുവൈത്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആറ് രാജ്യങ്ങളാണ് ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) യില്‍ ഉള്ളത്. അതില്‍ സൗദിയും ബഹ്റൈനും യുഎഇയും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുകഴിഞ്ഞു. ശേഷിക്കുന്നത് കുവൈത്തും ഒമാനും ആണ്. അവര്‍ എന്ത് നിലപാട് എടുക്കും എന്നതും ഗള്‍ഫ് മേഖലയില്‍ നിര്‍ണായകമാണ്.

മലയാളികള്‍ ഏറെ ജോലി നോക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. നിലവിലെ പ്രതിസന്ധിയില്‍ ഇവരുടെ തൊഴില്‍ സുരക്ഷയുടെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല. ഗള്‍ഫ് മേഖലയില്‍ ഒരുപാട് മലയാളി വ്യവസായികള്‍ ഉണ്ട്. ജിസിസി രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന പല ശൃംഘലകള്‍ക്കും ഖത്തറിലും സാന്നിധ്യമുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഏകോപിപ്പിക്കും എന്ന കാര്യത്തില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. വിമാന കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചതും മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ കുടുക്കും. വിസ മാറ്റത്തിന് വേണ്ടി ഖത്തറില്‍ നിന്നുള്ളവര്‍ പലപ്പോഴും മറ്റ് ജിസിസി രാജ്യങ്ങളെ ആണ് ആശ്രയിക്കാറുള്ളത്. തിരിച്ച് മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുളളവര്‍ ഖത്തറിലേക്കും വരാറുണ്ട്.

2022 ലെ ഫുട്ബോള്‍ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്. ഇതിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണ്. എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍ ഖത്തറിന് എങ്ങനെ ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ചോദ്യവും നിര്‍ണായകമാണ്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് നിര്‍മാണ കമ്പനികളും ഖത്തറില്‍ ഉണ്ട്. ആയിരക്കണക്കിന് മലയാളികളാണ് അവിടങ്ങളില്‍ ജോലി ചെയ്യുന്നത്. ബന്ധം മോശമായ സ്ഥിതിയ്ക്ക് എന്തായിരിക്കും ഈ കമ്പനികളുടെ ഖത്തറിലെ ഭാവി എന്നതും നിര്‍ണായകമായ ചോദ്യമാണ്

കുറച്ച് നാളുകളായി ഖത്തറും ഗള്‍ഫ് രാജ്യങ്ങളും കടുത്ത പ്രതിസന്ധികളിലൂടേയാണ് കടന്നുപോകുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഖത്തറിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക എന്ന് ഉറപ്പാണ്. ജിസിസി രാജ്യങ്ങളില്‍ മികച്ച വളര്‍ച്ച നേടുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഖത്തറിന്. ഒന്നാം സ്ഥാനം യുഎഇയ്ക്കാണ്. കടുത്ത തിരിച്ചടി തന്നെയാണ് ഖത്തര്‍ ഈ വിഷയത്തില്‍ നേരിടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends