Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് റദ്ദാക്കി

07 JUNE 2017 09:54 AM IST
മലയാളി വാര്‍ത്ത

ഖത്തറിന് മേലുള്ള ഉപരോധം മലയാളികളുള്‍പ്പെടെയുള്ളവരെ സാരമായി ബാധിച്ചു തുടങ്ങി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളും 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഇതോടെ സൗദിയിലെ ഖത്തര്‍ എയര്‍വേസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വെട്ടിലായി. അവരോട് 48 മണിക്കൂറിനകം ഇറങ്ങിപ്പോകാന്‍ സൗദി ഉത്തരവിട്ടിട്ടുണ്ട്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് അവര്‍. 

ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള ലൈസന്‍സുകളും പിന്‍വലിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. സൗദിയിലെ വിമാനത്താവളങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണു പുതിയ നടപടി.
അതേസമയം യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഖത്തറിലേക്കുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് ഇന്ത്യന്‍ വിമാനകമ്പനികള്‍. ഷെഡ്യൂള്‍ പ്രകാരം സര്‍വീസുകള്‍ നടത്തുമെന്നും തടസങ്ങളില്ലെന്നും ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും അറിയിച്ചു.

ദോഹയിലേക്കും തിരിച്ചുമുള്ള ഫ്‌ലൈറ്റുകള്‍ മുന്‍നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തുമെന്നു ജെറ്റ് എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു. യുഎഇ ആസ്ഥാനമായ എത്തിഹാദ് എയര്‍വെയ്‌സിന്റെ തന്ത്രപ്രധാന പങ്കാളിയാണു ജെറ്റ് എയര്‍വെയ്‌സ്. എത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

പതിവുപോലെ സര്‍വീസ് ഉണ്ടാകുമെന്നും മാറ്റങ്ങളുണ്ടെങ്കില്‍ യാത്രക്കാരെ അറിയിക്കുമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇന്‍ഡിഗോ ട്വിറ്ററില്‍ അറിയിച്ചു.

ജെറ്റ് എയര്‍വെയ്‌സ് ദിവസവും അഞ്ചു ഫ്‌ലൈറ്റുകളാണ് ദോഹയിലേക്കു സര്‍വീസ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. എയര്‍ഇന്ത്യ കോഴിക്കോടുനിന്നു ദിവസവും മുംബൈയില്‍നിന്നു ആഴ്ചയില്‍ നാലുപ്രാവശ്യവും മംഗളുരുവില്‍നിന്നു മൂന്നുപ്രാവശ്യവും സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ദിവസേന ദോഹയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രയ്ക്കു ചെലവും സമയവും കൂടാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നു ദോഹയിലേക്കുള്ള ആകാശയാത്രയില്‍ രാജ്യത്തിനുമുകളിലൂടെ പറക്കുമ്പോള്‍ അനുമതി വാങ്ങണമെന്നു യുഎഇ ഇന്ത്യയ്ക്കു നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ടുകള്‍.

യുഎഇ നിര്‍ദേശം ശക്തമാക്കിയില്ലെങ്കില്‍ വിമാനയാത്ര പതിവുപോലെ നടക്കും. നേരെ മറിച്ചാണെങ്കില്‍ ഏറെ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടിവരും. ഇതു ടിക്കറ്റുനിരക്കു കൂടാന്‍ വഴിയൊരുക്കും. യുഎഇ നിയന്ത്രണം വച്ചാല്‍, ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ അറേബ്യന്‍ സമുദ്രത്തിനു മുകളിലൂടെ ആദ്യം ഇറാനിലെത്തണം. ഖത്തറുമായി ഇറാനു ബന്ധമുണ്ട്. അവിടെനിന്നും പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറന്നുവേണം ഖത്തറില്‍ എത്താന്‍. തിരികെ വരുമ്പോഴും ഈ വഴിയെ ആശ്രയിക്കേണ്ടിവരും.

ഖത്തര്‍ എയര്‍വെയ്‌സിന്റെ ഫ്‌ലൈറ്റുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാര്യമായി ബാധിക്കും. ഡല്‍ഹിയില്‍നിന്നു ദോഹയിലേക്കു പാക്കിസ്താന്റെ മുകളിലൂടെ പോകുന്നതിനാല്‍, ഇവിടെനിന്നുള്ള യാത്രയ്ക്കു മുടക്കംവരില്ല. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രയാസം നേരിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends