കൂടിയ വിമാനച്ചാര്‍ജ് : കുറഞ്ഞ വരുമാനക്കാര്‍ക്ക് അവധിയാഘോഷം ദുഷ്‌കരം

യു.എ.ഇ.യില്‍ വേനലവധിയായതോടെ സ്‌കൂള്‍ അടച്ചെങ്കിലും പല കുടുംബങ്ങളും നാട്ടില്‍ പോകാന്‍ കഴിയാതെ വേവലാതിയിലാണ്. ഒരു സാധാരണ കുടുംബത്തിന് താങ്ങാനാകാത്ത വിമാനക്കൂലിയാണ് ബജറ്റ് എയര്‍ലൈനുകള്‍ പോലും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. കുട്ടികളുടെ സ്‌കൂള്‍ അവധിക്കനുസരിച്ചാണ് പല രക്ഷിതാക്കളും തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് വാര്‍ഷികാവധി ചോദിച്ചുവാങ്ങുന്നത്. ഇവിടുത്തെ അസഹ്യമായ ചൂടില്‍ നിന്ന് താത്‌കാലിക രക്ഷനേടി നാട്ടിലെ മഴ നനയാന്‍ ലഭിക്കുന്ന അവസരം കൂടിയാണിത്.
മാത്രമല്ല, നാട്ടില്‍ അവരവരുടെ കുടുബങ്ങളില്‍ നടക്കുന്ന കല്യാണങ്ങള്‍ പോലുളള വിശേഷങ്ങളും ഗള്‍ഫില്‍നിന്ന് അവധിക്ക് വരുന്നവരുടെകൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ്, ആഗസ്‌ത് മാസങ്ങളിലേക്കാണ് നിശ്ചയിക്കുന്നത്. എന്നാല്‍ ഗൃഹനാഥന്റെ ചെറിയ ശമ്പളത്തെ ആശ്രയിച്ച് കഴിയുന്ന കുടംബത്തിന് വേനലവധിക്ക് നാട്ടില്‍ പോയി വരികയെന്നത് ഏറെക്കുറെ അസാധ്യമാകുന്ന അവസ്ഥയാണുളളത് ഒരുവര്‍ഷം മുഴുവന്‍ മിച്ചം പിടിച്ചാലും ടിക്കറ്റിന് തികയാത്ത തരത്തിലുളള നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha