Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

സുഷമാ സ്വരാജിന്റെ ഇടപെടലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ശുഭപര്യവസാനമാകാന്‍ സാധ്യത

11 FEBRUARY 2018 11:20 AM IST
മലയാളി വാര്‍ത്ത

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യ-യു.എ.ഇ. ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യു.എ.ഇ.യിലെത്തിയതോടെ ഏറെ പ്രതീക്ഷയോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ബന്ധുക്കള്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായ പ്രധാനമന്ത്രിക്ക് രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും മറ്റു രാജകുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ നേരിട്ടെത്തി മോഡിയെ സ്വീകരിച്ചു. കരാറുകള്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും തമ്മില്‍ ചര്‍ച്ച നടത്തി. പിന്നീട് അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു.

അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ അതിഥിയായി എത്തുന്ന ആദ്യ ലോകനേതാവാണ് നരേന്ദ്ര മോഡി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വാണിജ്യ നയതന്ത്ര ബന്ധവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോഡിയുടെ രണ്ടാം സന്ദര്‍ശനം.



മോഡിയുടെ ഈ സന്ദര്‍ശനം രാമേട്ടന്റെ മോചനത്തിന് വേഗത കൂടുമെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നത്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വഴി സുഷമാ സ്വരാജ് വിഷയത്തില്‍ നേരത്തെ

ഇടപെട്ടിരുന്നു.

തുടര്‍ന്ന് യുഎയിലെ ഇന്ത്യക്കാരായ ബിസിനസുകാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഡിയുടെ യുഎഇ സന്ദര്‍ശനം. സ്വകാര്യ സമയത്തോ മറ്റോ ഒരു വാക്ക് പറഞ്ഞാല്‍ തീരുന്നതേയുള്ളൂ രാമേട്ടന്റെ മോചനമെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. 

 

ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത അവശതയിലെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് കേസ് ദുബായ് പോലീസിന്റെ മുന്നിലെത്തുന്നത്. 990കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയതായാണ് കണക്ക്. തുടര്‍ന്ന് ദുബായ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ജയിലിലടക്കുകയായിരുന്നു. 2015 ആഗസ്റ്റ് 23ന് രാമചന്ദ്രന്‍ ജയിലിലാവുന്നത്. മസ്‌കറ്റിലും മറ്റുമുള്ള സ്ഥാപനങ്ങള്‍ വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്ത് ജയില്‍ മോചിതനാകാനുള്ള ശ്രമവും പലകാരണങ്ങള്‍ക്കൊണ്ട് പരാജയപ്പെട്ടു.അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്.

3 വര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കുടുംബത്തിന് വളരെയേറെ പ്രതീക്ഷ നല്‍കുന്നു.



വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ ഒറ്റ രാത്രികൊണ്ട് പൊട്ടിപ്പൊളിയുന്നത് സിനിമാക്കഥകളിലൂടെ മാത്രമായിരിക്കും പലരും കണ്ടിരിക്കുക. എന്നാല്‍ സിനിമയെ അത്യധികം സ്‌നേഹിച്ച അറ്റ്‌ലസ് രാമന്ദ്രന്റെയും കുടുംബത്തിന്റെയും അവസ്ഥ ഇപ്പോള്‍ സിനിമാക്കഥയേക്കാള്‍ ദയനീയമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കോടികളുടെ ബിസിനസ് നടത്തി പ്രവാസി ബിസിനസുകാരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന രാമചന്ദ്രന്‍ കഴിഞ്ഞ 23 മാസമായി ദുബായിലെ ജയില്‍ കഴിയുകയാണ്.

പണം അടച്ചു തീര്‍ത്ത് കേസ് ഒത്തു തീര്‍പ്പാക്കാമെന്ന ഉദ്യമം പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ മോചനം സംബന്ധിച്ച പ്രതീക്ഷകള്‍ ആകെ അസ്തമിച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിറ്റ് ഇദ്ദേഹത്തെ പുറത്തെത്തിക്കാന്‍ ഭാര്യ ഇന്ദു രാമചന്ദ്രന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.

രാമചന്ദ്രനെ 2015, ഓഗസ്റ്റ് 23 നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യനില ദിവസവും വഷളായി വരുന്നതിനാല്‍ ഭര്‍ത്താവിനെ ഏതുവിധേനയും ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര.

34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രന്‍ ജയിലിലായതോടെയാണ് ഇന്ദിരയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുമെന്നാണ് കരുതിയത്. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. തിരിച്ചടവ് മുടങ്ങിയതിന് അവര്‍ രാമചന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. 1990 ലെ കുവൈത്ത് യുദ്ധകാലത്ത് അറ്റ്‌ലസിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞതാണ്.

ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ബാങ്കുകളില്‍ നിന്ന് എടുത്ത തുക പലിശയും പലിശയുടെ പലിശയുമായി വന്‍തുകയായി മാറിക്കഴിഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാന്‍ കഴിയൂ. എന്നാല്‍ തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാരുകളെന്നാണ് സൂചന. അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. ബാങ്കുകളില്‍ പണം അടച്ച് കേസുകള്‍ തീര്‍പ്പാക്കാനുള്ള നീക്കവും പൊളിഞ്ഞു. മലയാളിയായ പ്രവാസി വ്യവസായിയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്.



ജ്യുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കി. എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുന്നു. സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. 19 ബാങ്കുകള്‍ ഇതിന് തയ്യാറായെങ്കിലും മൂന്നു ബാങ്കുകള്‍ നിസ്സഹരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതിനിടയില്‍ സമാനമായ സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീര്‍ക്കേണ്ട ബാധ്യത ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. മകന്‍ നേരത്തെതന്നെ ഈ പ്രശ്‌നങ്ങളാല്‍ അമേരിക്കയിലേക്ക് പോയിരുന്നു.

ജയില്‍വാസത്തിന്റെ ആദ്യ നാളുകളില്‍ സന്തോഷവാനായിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിലും ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് സൂചന. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയില്‍ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി. കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്.

അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇതിനുള്ള പണം നല്‍കും. എന്നാല്‍ രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല. ഇതും രാമചന്ദ്രനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.

ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28ന് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ വായ്പയും വാടക കുടിശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. അതുവരെ ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റയ്ക്ക് 68ാം വയസ്സില്‍ കടബാധ്യതകളോട് യുദ്ധംചെയ്യുകയാണ് ഈ വീട്ടമ്മ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുതിച്ച് സ്വർണവില  (29 minutes ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (37 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (50 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (54 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (1 hour ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (2 hours ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (3 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (3 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (3 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (3 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

Malayali Vartha Recommends