ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിത കയത്തിൽ നിന്നൊരു തേങ്ങൽ ; സഹായത്തിനായി കേണപേക്ഷിച്ച് സൗദിയില്‍ കരാറുകാരുടെ ചതിയിൽ വീണ ആറ് മലയാളി സ്ത്രീകള്‍

ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ആറ് മലയാളി സ്ത്രീകള്‍ സൗദിയില്‍ ആത്മഹത്യയുടെ വക്കില്‍. കരാറുകാരന്‍ ചതിച്ചതോടെ ഭക്ഷണവും പണവുമില്ലാതെ മാസങ്ങളായി ആറുപേരും ദുരിതത്തിലാണ്. രണ്ടുവർഷത്തെ ഹോസ്പിറ്റൽ വിസയ്ക്കായി സൗദിയില്‍ എത്തിയവരാണ് ഇവർ. ഇപ്പോൾ ഹോസ്പിറ്റൽ വിസകൂടെ ഇല്ലാതെ ദുരിതത്തിൽ ആയിരിക്കുകയാണ്.
ഒരുവർഷമായി ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. നാട്ടിൽ കാശ് അയക്കാനും കഴിഞ്ഞിട്ടില്ല. സൗദിയിൽ നിന്ന് രക്ഷപെട്ട് നാട്ടിലേക്ക് ഏതാണ് കഴിയാത്ത അവസ്ഥയിലാണ് ആറ് പേരും. തുടർന്നാണ് തങ്ങളുടെ ദുരിതം നിറഞ്ഞ അവസ്ഥ വിശദീകരിച്ചുകൊണ്ട് കരഞ്ഞപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കിയത്. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും മരുന്നിനോ ഭക്ഷണത്തിനോ വകയില്ലെന്നും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും അവര്‍ പറയുന്നു. നാട്ടിലെത്തിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏകമാര്‍ഗ്ഗമെന്നും പറഞ്ഞ് വിലപിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.
ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. 2018 ഫെബ്രവരി 6 മുതൽ ഇവരുടെ മോചനത്തിന്നായി ആധികാരികമായി ശ്രമങ്ങൾ നടന്ന് വരുന്നുണ്ട്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി കിടക്കുകയാണ്.
https://www.facebook.com/Malayalivartha