കുവൈത്തില്‍ ബസുകള്‍ കൂട്ടിയിച്ചു... അപകടത്തില്‍ രണ്ട് മലയാളികളടക്കം 15 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്

കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് ഇന്ത്യക്കാരും രണ്ട് മലയാളികളടക്കം 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കബ്ദ് അര്‍താല്‍ റോഡില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. എതിര്‍ദിശയില്‍ വേഗതയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
മരിച്ചവരിലധികവും വിദേശികളാണ്. മരിച്ച രണ്ട് മലയാളികളെ കൂടാതെ നാല് ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്ബനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കബ്ദ്, വഫ്ര എന്നിവിടങ്ങളില്‍ നിന്നും പെട്രോളിയം പ്രോജക്ടുകളിലേയും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവര്‍ ഇന്ത്യക്കാരനാണ്. ഇയാള്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha