രഹസ്യങ്ങള്‍ തേടി പോകേണ്ട... പങ്കാളിയുടെ ഫോണ്‍ അവരറിയാതെ നോക്കിയാല്‍ പണി കിട്ടും

ഇപ്പോള്‍ ആര്‍ക്കും ആരെയും പറ്റിക്കാന്‍ പറ്റുന്ന വിധത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഉള്ളത്. എന്നാല്‍ പോലും ചിലപ്പോഴെങ്കിലും രഹസ്യങ്ങള്‍ പുറത്തുവരാറുമുണ്ട്. കൂടുതലും ദമ്പതികള്‍ക്കിടയിലാണ് രഹസ്യങ്ങള്‍ ഉണ്ടാകാറെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദമ്പതികള്‍ക്കിടയിലെ കള്ളത്തരങ്ങള്‍ അവര്‍ പരസ്പരം കണ്ടുപിടിക്കാന്‍ ശ്രമിക്കാറുമുണ്ട്. ചിലപ്പോള്‍ അതില്‍ അവര്‍ വിജയിക്കാറുമുണ്ട്.
എന്നാല്‍ ഇനി അത് നടക്കില്ലെന്നാണ് സൗദി നിയമം പറയുന്നത്. സൗദി അറേബ്യയില്‍ ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ നോക്കിയാല്‍ ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയും.
ഫോണിലെ വിവരങ്ങള്‍ പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി എടുക്കുന്നത് സൗദി സൈബര്‍ കുറ്റമാക്കി മാറ്റിയതോടെയാണു ശിക്ഷയുടെ കനം കൂടിയത്. കൂടാതെ ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താല്‍ പിഴയും തടവും ഒരുമിച്ചു കിട്ടാം.
https://www.facebook.com/Malayalivartha