ട്രംപിന് തിരിച്ചടിയായി കാനഡ, അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ

അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായി കാനഡ. അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ അയല്‍ രാജ്യമായ കാനഡയുടെ യുവപ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ട്വിറ്ററിലൂടെ ലോകമെമ്പാടമുള്ള അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
യുദ്ധം, അഭ്യന്തരകലാപം, തീവ്രവാദം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ സ്വരാജ്യത്ത് നിന്ന് പാലായനം ചെയ്തവരെ കാനഡക്കാര്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ വിശ്വാസം എന്തെന്ന് ഞങ്ങള്‍ നോക്കുന്നില്ല, വൈവിധ്യമാണ് ഞങ്ങളുടെ കരുത്ത് ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.
അഭയാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റിനൊപ്പം 2015ല്‍ സിറിയയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ ട്രൂഡോ എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ട്രംപിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ട്രൂഡോയുടെ ആശയങ്ങളും പ്രവൃത്തികളുമെങ്കിലും അമേരിക്കയുടെ പുതിയ പ്രസിഡന്റുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് കാനഡയുടെ യുവപ്രധാനമന്ത്രി തയ്യാറവില്ലെന്നാണ് റിപ്പോര്‍ട്ട്. കാനഡയുടെ അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും സ്വീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി കാമറോണ്‍ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ പുതിയ നയങ്ങള്‍ കാരണം ഇരട്ടപൗരത്വമുള്ള കാനഡക്കാര്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഇരട്ടപൗരത്വം അനുവദിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കാനഡ.
https://www.facebook.com/Malayalivartha