EDITOR'S PICK

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
നയന്താരയെ നിത്യാനന്ദ ക്ഷണിച്ചു; രഞ്ജിതയുടെ ഗതിയാകുമോ?
06 OCTOBER 2014 11:10 PM IST

മലയാളി വാര്ത്ത.
നയന്താരയെ സ്വാമി നിത്യാനന്ദ തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. ഒരുപാട് ആരാധകരുള്ള താരം തന്റെ അനുയായി ആയാല് അത് ഗുണം ചെയ്യുമെന്നാണ് സ്വാമിയും ആശ്രമവും കണക്കുകൂട്ടുന്നത്. അടുത്തിടെ ഫാന്സ് അസോസിയേഷന് താരത്തിന് വേണ്ടി അമ്പലം പണിയാന് തീരുമാനിച്ചിരുന്നു. എന്നാല് ആരാധകരോട് സ്നേഹപൂര്വ്വം അതു വേണ്ടെന്ന് പറഞ്ഞു. തന്റെ പേരില് ക്ഷേത്രം നിര്മ്മിക്കുന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നയന്താര പറയുന്നു. ഇതൊക്കെ കണക്ക് കൂട്ടിയാണ് സ്വാമി നിത്യാനന്ദയുടെ ക്ഷണം.
പല നടിമാരുമായി നിത്യാനന്ദ സ്വാമിക്കുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു. രഞ്ജിതയും സ്വാമിയും തമ്മിലുള്ള ദൃശ്യങ്ങള് ഇന്റര്നെറ്റിലൂടെ പ്രചരിച്ചിരുന്നു. സ്വാമിക്കും ആശ്രമത്തിനും എതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു. ഇപ്പോള് തന്നെ നയന്താരയ്ക്ക് ആവശ്യത്തിനുള്ള വിവാദങ്ങളുണ്ട്. അതിനിടയില് സ്വാമിയുടെ ക്ഷണം കൂടി സ്വീകരിച്ചാല് അത് വലിയ പ്രശ്നങ്ങളുണ്ടാക്കും. അതിനാല് താരം ക്ഷണം സ്വീകരിക്കില്ലെന്നാണ് റിപ്പോര്ട്ട്.
വര്ഷങ്ങള്ക്ക് മുമ്പ് ഖുശ്ബു, നഗ്മ എന്നീ നടികള്ക്കുവേണ്ടിയാണ് ആരാധകര് തമിഴ്നാട്ടില് ക്ഷേത്രങ്ങള് നിര്മ്മിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലാണ് ഖുശ്ബുവിനായി ക്ഷേത്രം പണിതത്. എന്നാല് വിവാഹപൂര്വ്വ ലൈംഗികതയെപ്പറ്റിയുളള ഖുശ്ബുവിന്റെ പരാമര്ശത്തെത്തുടര്ന്ന് ആരാധകര് ക്ഷേത്രം നശിപ്പിച്ചു. പ്രഭുദേവയെ വിവാഹം കഴിക്കാന് ഹിന്ദുമതം സ്വീകരിച്ച നയന്താര തന്റെ ശിഷ്യയായാല് കൂടുതല് അനുയായികളെ ലഭിക്കുമെന്ന് സ്വാമിക്കറിയാം.
അപ്പപ്പോഴുള്ള വാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha