Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് കനത്ത തിരിച്ചടി..! സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ, പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ....

03 MARCH 2022 05:01 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം കടുപ്പിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് യു.എ.ഇ. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ യുഎഇ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപവത്കരിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.

2026 ഓടെ 75,000 യു.എ.ഇ പൗരന്മാരെ സ്വകാര്യ മേഖലയിൽ നിയമിക്കാനാണ് യുഎഇ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം രൂപവത്കരിച്ചതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. യുഎഇ പൗരന്മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക

 

ആനുകൂല്യങ്ങൾ നൽകും. ജോലി ഒഴിവ്, താമസം, വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ യു.എ.ഇ പൗരന്മാർക്കായിരിക്കും പ്രാമുഖ്യം ലഭിക്കുക. യു.എ.ഇ മന്ത്രിസഭ യോഗത്തന്റേതാണ് പുതിയ തീരുമാനം.
പൗരന്മാർ രാജ്യത്തിന്റെ കരുത്താണെന്നും അവരുടെ വളർച്ച രാജ്യത്തിന്റെ വികസനത്തിൽ നിർണായകമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരിൽപത്തു ശതമാനമെങ്കിലും സ്വദേശികളെ നിയമിക്കുന്നതിന് സെപ്റ്റംബറിൽ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2026ഓടെ 75,000 സ്വദേശികളെ സ്വകാര്യ മേഖലയിൽ നിയമിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.പദ്ധതി നടപ്പാക്കി ആദ്യ മൂന്നു മാസത്തിനുള്ളിൽ 2000 പേരെ നിയമിക്കാൻ കഴിഞ്ഞു.

ജോലി പരിശീലനം, സ്വദേശികളായ ജീവനക്കാർക്ക് സബ്‌സിഡി, സ്വന്തം സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ടൂറിസം വികസനത്തിന് പുതിയ കൗൺസിൽ, ഗ്രാമീണ മേഖലയുടെയും അതുവഴി ടൂറിസം മേഖലയുടെയും വികസനത്തിന് പ്രാധാന്യം നൽകാൻ എമിറേറ്റ്‌സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെൻറ് എന്ന പേരിൽ സമിതി രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ശൈഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദിനായിരിക്കും പ്രവർത്തനങ്ങളുടെ ചുമതല.അതേസമയം കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സൗദി. സൗദി മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മ്മദ് അൽറാജിഹിയാണ് ഇക്കാര്യം ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചത്. വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഭൂരിഭാഗം തൊഴിൽ മേഖലകളും ജോലികളും സ്വദേശിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.കഴി‍ഞ്ഞ വർഷം 32 മേഖലകളിൽ സ്വദേശിവത്കരണം നടന്നു. സ്വദേശികൾ ആയ യുവതി യുവാക്കൾക്ക് ജോലി നൽകി. 17,000 എൻജിനീയർമാർക്കും, അകൗണ്ടിങ് മേഖലകളിൽ 16,000 പേർക്കും, 3000 ഡോക്ടർമാർക്കും, 6000 ഫാർമസിസ്റ്റുകൾക്കും സൗദി ജോലി നൽകി.

ഇതോടെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം 19 ലക്ഷം കഴിഞ്ഞു. തൊഴിൽ മേഖലകളിൽ കാര്യക്ഷമമായ മാറ്റങ്ങൾ ആണ് സൗദി ലക്ഷ്യം വെക്കുന്നത്. ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ എത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ആണ് സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ സ്വദേശികൾക്ക് തൊഴിൽ നൽകാൻ വേണ്ടി വൻകിട പദ്ധതികൾ കൊണ്ടുവരാൻ ആണ് ലക്ഷ്യം വെക്കുന്നത്. സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവാക്കൾക്കും യുവതികൾക്കും ജോലി നൽകാൻ ആണ് ലക്ഷ്യം വെക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends