പ്രവാസികളെ ഉഷാറാക്കൂ...! വർഷത്തിൽ രണ്ടുതവണ മാത്രം നടക്കുന്ന ആ പ്രതിഭാസത്തിന് ഇനി ദിവസങ്ങൾ മാത്രം, വെറുതെ കിട്ടിയ അവസരം പാഴാക്കല്ലേ....!

കുവൈത്തിൽ രാവും പകലും തുല്യ സമയം ആകുന്നു. പകൽ 12 മണിക്കൂറും രാത്രി 12 മണിക്കൂറും ഉണ്ടാകും. മാർച്ച് പതിനാറിന് ബുധനാഴ്ച്ച ഈ പ്രതിഭാസം കുവൈത്തിൽ സംഭവിക്കുന്നത്. അൽ-ഉജൈരി സയൻറിഫിക് സെൻററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ ആണ് ഈ പ്രതിഭാസം സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്.
ഒരു വർഷത്തിൽ രണ്ടേ രണ്ട് തനണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത് എപ്പോഴാണ് സംഭവിക്കുന്നതെന്ന് അറിയേണ്ടേ.മാർച്ചിൽ വസന്തം മിതമായ ഘട്ടത്തിലെത്തുമ്പോഴും, സെപ്റ്റംബറിൽ വേനൽ മിതാവസ്ഥയിലെത്തുമ്പോഴുമാണ് ഇത് സംഭവിക്കുന്നത്. ഒരു വർത്തിൽ മാർച്ചിലും, സെപ്റ്റംബറിലും രണ്ടു തവണ ഈ പ്രതിഭാസം ആവർത്തിക്കുന്നത്.
മാർച്ചിലെ പ്രതിഭാസം തണുപ്പിന് വിട നൽകുന്നതിന്റെയും സെപ്റ്റംബറിലേത് ചൂടിന് വിട നൽകുന്നതിന്റെയും സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഈ പ്രതിഭാസം വളരെ ശുഭസൂനയായിട്ട് തന്നെ വിലയിരുത്താവുന്നതാണ്.
അതേസമയം, കുവൈത്തില്‍ വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പി.സി.ആര് പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അയിച്ചിരുക്കുകയാണ്.തീരുമാനം ബാധകമാകുന്നത് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. വാക്സിന് എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളില്‍ പ്രവേശിക്കുന്നതിന് മുമ്ബ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിര്‍ദേശം.
നിശ്ചിത കാലയളവില്‍ പി.സി.ആര് പരിശോധന ഫലം പുതുക്കണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ കാരണങ്ങളാല്‍ വാക്സിന് എടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് പരിശോധന നിബന്ധന ബാധകമാണ്.ഇമ്മ്യൂണ്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് പി.സി.ആര് ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കോവിഡ് കേസുകള്‍ കുറയുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകളിലെ പി.സി.ആര് നിബന്ധന ഒഴിവാക്കണമെന്ന് പാര്‍ലമെന്റ് അംഗം ഡോ. അഹമ്മദ് അല്‍ മതര്‍ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി രക്ഷിതാക്കളും പി.സി.ആര് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും പി.സി.ആര് ഒഴിവാക്കണമെന്ന ആവശ്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























