Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുവൈത്തിലെ കൂട്ടക്കൊലപാതകം, വിരലടയാളം കൊലപാതകിയെ കണ്ടെത്താൻ സഹായിച്ചു, പിന്നിൽ ഇന്ത്യക്കാരനെന്ന് കുറ്റാന്വേഷണ വിഭാഗം, ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, എല്ലാം വ്യക്തമായ പ്ലാനോടെ, കൃത്യം നടത്തിയ ശേഷം ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും ഇയാള്‍ കയ്യില്‍ കരുതി, 300 ദിനാറും സ്വര്‍ണ്ണവും വീട്ടില്‍ നിന്ന് മോഷിടിച്ചതായും സമ്മതിച്ചു

06 MARCH 2022 02:52 PM IST
മലയാളി വാര്‍ത്ത

കുവൈത്തിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു കൂട്ടക്കൊലപാതക വാർത്ത പുറത്തുവന്നത്. സംഭവം കുവൈത്തി സമൂഹത്തിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.ഒരു കുടുംബത്തിലെ മൂന്നുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആര്‍ദിയ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം ഉണ്ടായത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാകാം കൊലപാതകം നടന്നതെന്നാണ് നിഗമനം.മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി സംശയം തോന്നിയതിനെ തുടര്‍ന്ന് ദിവസ വേതനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്തിരുന്നു.

 

എന്നാൽ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കുറ്റ കൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച വിരലടയാളമാണ് ഇപ്പോൾ കൊലപാതകിലേക്ക് എത്താൻ സഹായിച്ചത്. സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനാണെന്നാണ് കുറ്റാന്വേഷണ വിഭാഗം കണ്ടെ്തിയത്.

പ്രതിയെ സുലൈബിയ പ്രദേശത്ത് വെച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവ ദിവസം കൊലപാതകം നടത്തുന്നതിനുള്ള പദ്ധതിയുമായിട്ടായിരുന്നു ഇയാള്‍ അവിടേക്ക് എത്തിയത്. കൃത്യം നടത്തിയ ശേഷം ധരിക്കുന്നതിനുള്ള വസ്ത്രങ്ങളും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. മോഷണത്തിനു വേണ്ടിയാണു കൃത്യം നടത്തിയത് എന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമ്മതിച്ചു.

300 ദിനാറും സ്വര്‍ണ്ണവും വീട്ടില്‍ നിന്ന് മോഷിടിച്ചതായും സ്വര്‍ണ്ണം ഒരു ജ്വല്ലറിയില്‍ വിറ്റതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്വിറ്റര്‍ വഴി നടത്തിയ ക്യാമ്പയിന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ദിയ പ്രദേശത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

സ്വദേശി പൗരനായ അഹമ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരാണ് കൊലപാതകത്തിന് ഇരയായത്. മരണമടഞ്ഞ സ്വദേശിയുടെ ഭാര്യാ സഹോദരനാണു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.

3 മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ മരണം ചുരുങ്ങിയത് നാലു ദിവസം മുംബെങ്കിലും സംഭവിച്ചതായാണു നിഗമനം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കഴുത്ത് അറുത്താണു കൃത്യം നടത്തിയത് എന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends