നിയന്ത്രണങ്ങൾ മാറ്റിയ പിന്നാലെ സൗദിയുടെ പുതിയ നീക്കം, യാത്രക്കാരിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ അവ തിരിച്ചുനല്‍കണം, നിര്‍ദേശം എല്ലാ കമ്പനികളും ഇത് പാലിക്കണം.....വ്യവസ്ഥ ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന് സൗദി

കൊവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒട്ടുമിക്ക എല്ലാ നിയന്ത്രണങ്ങളും ശനിയാഴ്ച മുതല്‍ തന്നെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത് പ്രവാസികൾക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്ന വാർത്തയായിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നതാണ്. ഈ തീരുമാനത്തിലൊന്നും ഒതുക്കാൻ തീരുമാനിച്ചിട്ടില്ല.
പിന്നാലെ പ്രവാസികൾക്ക് അടുത്ത ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് സൗദി.സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റൈൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ ക്വാറന്റൈന്‍ പണം തിരിച്ചുനല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.
എല്ലാ കമ്പനികളും ഈ നിര്‍ദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്നലെയാണ് സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റൈനും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
കൊവിഡ് രോഗം നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗദിയിലേക്ക് വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റോ പിസിആര്‍ പരിശോധനയോ നടത്തേണ്ടതില്ല. കൊവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രമാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ ഇനിമുതൽ പാലിക്കേണ്ടത്.
സന്ദര്‍ശക വിസയിലെത്തുന്നവര്‍ സൗദിയിലുള്ള സമയത്ത് കോവിഡ് ബാധിച്ചാല്‍ ചികിത്സക്കാവശ്യമായ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. നേരത്തെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെല്ലാം പിന്‍വലിച്ചതായും അതോറിറ്റി അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന വിലക്കും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ് വെ, ലെസോത്തോ, എസ്വാറ്റിനി, മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, കോംറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു അവസാനമായി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഇതോടെ കൊവിഡിന്റെ പേരില്‍ ഇനി ഒരു രാജ്യത്തു നിന്നുള്ള വിമാനത്തിനും വിലക്കില്ല.
അതേസമയം, സൗദിയിലെ വിവിധ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് തുടരുകയാണ് .രാജ്യത്തെ കിഴക്കു ഭാഗങ്ങളിൽ തുടങ്ങിയ പൊടിക്കാറ്റിന്റെ വ്യാപനം വരുംദിവസങ്ങളിൽ വ്യാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും ചില മേഖലകളിലും വെള്ളിയാഴ്ച ശക്തമായ പൊടിക്കാറ്റിന് അല്പം ശമനം വന്നതായും മഴപെയ്യാനുള്ള സാധ്യത പ്രതീക്ഷിക്കുന്നതായും അൽ ഖസീം സർവകലാശാലയിലെ കാലാവസ്ഥ വിഭാഗം മുൻ പ്രഫസർ ഡോ. അബ്ദുല്ല അൽ മിസ്‌നദ് ചൂണ്ടിക്കാട്ടി.
പൊടിക്കാറ്റ് രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള നജ്‌റാൻ, അസീർ പ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാല കാലാവസ്ഥ ചരിത്ര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൊടിക്കാറ്റ് ശക്തിപ്പെടുമെന്നും മേയ് അവസാനത്തോടെ ശമനം വരുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തിപ്രാപിച്ചുവരുകയാണെന്നും സാധാരണ ജനജീവിതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. റിയാദിന്റെ ചില ഭാഗങ്ങളിലും തുറൈഫിലും അൽ ഖസീമിലും കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റ് ആഞ്ഞുവീശിയതിനാൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രതിസന്ധിയിലാക്കി.
https://www.facebook.com/Malayalivartha



























