Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഖത്തറില്‍ കാലാവസ്ഥ അസ്ഥിരമാകുന്നു.... ഇന്ന് മുതല്‍ കാറ്റ് ശക്തമാകും,പിന്നാലെ മഴയ്ക്കും സാധ്യത, മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലം വര്‍ധിക്കും, ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും,മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

07 MARCH 2022 06:58 PM IST
മലയാളി വാര്‍ത്ത

ഖത്തറില്‍ ഇന്ന് മുതല്‍ കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്നും ഒപ്പം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ന് മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് ശക്തമാകും.

മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലം വര്‍ധിക്കും. കനത്ത പൊടിക്കാറ്റില്‍ ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും.ചൊവ്വാഴ്ച മുതല്‍ കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറോട്ട് നീങ്ങുന്നതിനാല്‍ ബുധനാഴ്ച വൈകിട്ടു വരെ വീണ്ടും കാറ്റ് കനക്കും. മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശും.

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നത് തുടരുകയാണ്. നിയമം ലംഘിച്ച 311  പേര്‍ കൂടി ഞായറാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. എല്ലാ അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്.

നിയമം ലംഘിച്ച് പിടിയിലായ 311 പേരിൽ  307 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ്  അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാല് പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

 

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  

ഖത്തറിൽ കോവിഡ് മുൻകരുതലുകൾ പാലിച്ചു തന്നെ ജനജീവിതം സാധാരണ നിലയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസ് വിതരണവും സജീവമാണ്.കോവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ അതിവേഗമാക്കിയതിലൂടെ കോവിഡ് വ്യാപനം ഗണ്യമായി കുറയ്ക്കാനും നിയന്ത്രണങ്ങളിൽ ഇളവു വരുത്താനും കഴിഞ്ഞതോടെയാണ് ജനജീവിതം സാധാരണനിലയിലേക്ക് എത്തിയത്.

മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ആശുപത്രികളുടെ പ്രവർത്തനങ്ങളും നൂറു ശതമാനം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ഓരോന്നായി അവസാനിപ്പിച്ച് സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

കോവിഡ് പോസിറ്റീവ് കേസുകൾ നിലവിൽ 3,000 ത്തിൽ താഴെയെത്തി. പ്രതിദിന കേസുകളും മുന്നൂറിൽ താഴെയായി കുറയ്ക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ നടപടികൾക്ക് കഴിഞ്ഞു. ജനുവരി അവസാനത്തോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

 

ഫെബ്രുവരിയിൽ മാസ്‌ക് ധരിക്കൽ വ്യവസ്ഥയിലും ഇളവുകൾ നൽകിയതോടെ ജനജീവിതം കൂടുതൽ സജീവമായി.അതേസമയം ഒത്തുകൂടൽ, വിവാഹം, ഇവന്റുകൾ തുടങ്ങി എല്ലാ പരിപാടികൾക്കും നിയന്ത്രണമുണ്ട്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.

ഇനി ഒരു കോവിഡ് തരംഗത്തിന് ഇടയാക്കാതെ പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ, അടഞ്ഞ പൊതുസ്ഥലങ്ങളിലും ആശുപത്രികൾ, പള്ളികൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ തുടങ്ങിയ തുറന്ന പൊതുസ്ഥലങ്ങളിലും ഫെയ്‌സ് മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് മുൻകരുതൽ വ്യവസ്ഥകളും നിർബന്ധമായും പാലിച്ചേ മതിയാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends