Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയുടെ കർശന മുന്നറിയിപ്പ്..., കൊവിഡിന് പിന്നാലെ അതും, മുന്നറിയിപ്പ് ലംഘിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത പിഴയും..ത‌ടവും..!

08 MARCH 2022 05:19 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയുടെ ഭീതി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരുവിധം ഒഴിഞ്ഞ് തുടങ്ങിരിക്കുകയാണ്. ഇതിന്റെ ആശ്വാസത്തിലാണ് സ്വദേശികളും പ്രവാസികളും എല്ലാം. ഇതിന്റെ ഇടയിൽ കൊവിഡ് സംബന്ധമായി തെറ്റായ രീതിയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ  മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇത് ലംഘിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒരു ദശലക്ഷം റിയാൽ വരെയാണ് പിഴ ചുമത്തുക. കോവിഡ് സംബന്ധമായ തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴയും, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവർത്തികൾക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

രാജ്യത്തെ ജനങ്ങളിൽ പരിഭ്രാന്തി ഉളവാക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടും.അതേസമയം, കോവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്തസമ്മേളനവും നിര്‍ത്തലാക്കിയതായും കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വിശകലനവും ദൈനംദിന വാര്‍ത്തസമ്മേളനവും ആരംഭിച്ചത്. 2020 മാര്‍ച്ച്‌ രണ്ടിനാണ് രാജ്യത്ത് ആദ്യം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അല്‍ അലിയാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.

കോവിഡ് അവസ്ഥകള്‍, രോഗികള്‍, സുഖംപ്രാപിച്ചവര്‍, ആശുപത്രിയില്‍ കഴിയുന്നവര്‍, വാക്സിനുകള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വിശദീകരിച്ച ആരോഗ്യവക്താവിന്‍റെ അവസാനത്തെ വാര്‍ത്തസമ്മേളനം നടന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. രാജ്യം വിജയകരമായി മഹാമാരിയെ മറികടക്കുകയും പൂര്‍ണമായ വീണ്ടെടുക്കല്‍ ഘട്ടം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് കോവിഡ് വ്യാപനമുണ്ടായ ആദ്യ നിമിഷം മുതല്‍ അതിനെ നേരിടാന്‍ സല്‍മാന്‍ രാജാവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെയും പദ്ധതികളുടെയും ഫലമായാണിത്.മഹാമാരിയെ മറികടന്ന് പൂര്‍ണമായ വീണ്ടെടുക്കലിന്‍റെ പരിധിയില്‍ എത്തിയതായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്നും ആരോഗ്യവക്താവ് പറഞ്ഞു.

മുന്‍ ആഴ്ചകളെ അപേക്ഷിച്ച്‌ രാജ്യത്ത് കോവിഡ് കേസുകള്‍ 95 ശതമാനം കുറഞ്ഞു. അതേ കാലയളവില്‍ ഗുരുതരമായ കേസുകളുടെ 62 ശതമാനം കുറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധപദ്ധതികളുടെ വിജയം, സമൂഹത്തിന്‍റെ ഉയര്‍ന്ന അവബോധം, പ്രതിരോധ കുത്തിവെപ്പുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യം എന്നിവയുടെ ഫലമായി വരും കാലയളവിലും സൂചകങ്ങള്‍ കുറയുന്നത് തുടരും.

വാക്‌സിന്‍ ദേശീയപദ്ധതി രോഗത്തിന്‍റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിലും അതിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിലും നല്ല സ്വാധീനം ചെലുത്തിയെന്നും ആരോഗ്യവക്താവ് പറഞ്ഞിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയതായി അറിയിച്ചിരുന്നു.  സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു.

 

വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രമാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ ഇനിമുതൽ പാലിക്കേണ്ടത്. കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യം കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നാ ആപ്പിന്റെ ഉപയോഗം തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends