Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളോടുള്ള അവഗണന ബോധപൂർവ്വം? ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും തമ്മിൽ ഒരു ബന്ധവുമില്ല, കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച കേരള ബജറ്റ്, യു.​എ.​ഇയേയും പറ്റിച്ചു..

12 MARCH 2022 12:44 PM IST
മലയാളി വാര്‍ത്ത

ഇന്നലെയായിരുന്നു കേരള ബജറ്റ് അവതരണം. പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ വല്ലതും പ്രഖ്യാപിച്ചോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷ ഉണ്ടായാകും. കേരള ബജറ്റിൽ പ്രവാസ ലോകത്ത് നിന്നും സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.  അല്ലെങ്കിലും അനുകൂലിക്കാനും ഇരുവിഭാവും സ്വാഭാവികമായും ഉണ്ടാകും.

എന്നാൽ ബജറ്റിൽ പ്രതീക്ഷ വാനോള വെച്ചു പുലർത്തിയ പ്രവാസികൾക്കായി അത്ര വലിയൊരു പ്രഖ്യാപവമൊന്നും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. യു.എ.ഇ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികള്‍ക്ക് കാര്യമായ ആശ്വാസ പദ്ധതികള്‍ ബജറ്റിലില്ല.

റിസര്‍വ് ബാങ്കിന്‍റെ 2018ലെ കണക്ക് പ്രകാരം ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനവും കേരളത്തിലാണ്. ഇത് പരിഗണിക്കപ്പെടാത്ത ബജറ്റാണ് സഭയില്‍ അവതരിപ്പിച്ചത്.എന്നാല്‍, വിവിധ പ്രവാസി പദ്ധതികള്‍ക്കായി 250 കോടിയോളം നീക്കിവെച്ചത് നേരിയ ആശ്വാസം പകരുന്നു എന്ന് മാത്രം. കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസികളുടെ ക്ഷേമപദ്ധതികള്‍ക്കായി ഈ തുക അപര്യാപ്തമാണെന്ന  അഭിപ്രായവും ഉയരുന്നുണ്ട്. പ്രവാസികാര്യ വകുപ്പിനായി 147.51 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. പ്രവാസി മലയാളികള്‍ക്കായി പുതുതായി രൂപകല്‍പന ചെയ്ത ഏകോപന പുനഃസംയോജന പദ്ധതിക്ക് 50 കോടി വകയിരുത്തിയിട്ടുണ്ട്.

പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടുതൽ ലഭ്യമല്ലെങ്കിലും ഈ ബജറ്റില്‍ പ്രവാസികള്‍ക്ക് പുതിയതായി പ്രഖ്യാപിച്ച ഏക പദ്ധതിയാണിത്.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്ത ശേഷം മടങ്ങിയെത്തിയവര്‍ക്കുള്ള ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിന് 33 കോടി വകയിരുത്തി. നോണ്‍ റെസിഡന്‍റ്സ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് ഒമ്പത് കോടിയും മാറ്റിവെച്ചു. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരെയും സംരംഭകരെയും ഉള്‍പ്പെടുത്തി കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനമുള്ള മാര്‍ക്കറ്റിങ് കമ്പനി ആരംഭിക്കും. ഇതിനായി 20 കോടി അനുവദിച്ചു.  പുതിയ പ്രഖ്യാപനങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ പ്രവാസികളെ ബജററ്റിൽ പരിഗണിച്ചില്ല എന്ന് പറയാനാകില്ല. എന്നാൽ വേണ്ട വിധത്തിൽ,അല്ലെങ്കിൽ പ്രതീക്ഷ തെറ്റിച്ച ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്.

അതേസമയം, കഴിഞ്ഞ ബജറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികളെ കാര്യമായ പരാമര്‍ശിക്കാത്ത ബജറ്റാണിത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രവാസി പദ്ധതികള്‍ക്കായി 1500 കോടിയിലേറെ രൂപയുടെ പ്രഖ്യാപനം നടന്നപ്പോഴാണ് ഈ ബജറ്റില്‍ കേവലം 250 കോടിയില്‍ ഒതുക്കിയത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ കൊണ്ടുവന്ന ലോക കേരള സഭയെക്കുറിച്ച്‌ ബജറ്റ് മൗനംപാലിക്കുന്നു.കഴിഞ്ഞവര്‍ഷം സഭയുടെ പ്രവര്‍ത്തനത്തിനായി തുക നീക്കിവെച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. യു.എ.ഇയുടെ സഹകരണത്തോടെ ടൂറിസം, വ്യവസായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബജറ്റില്‍ പരാമര്‍ശമില്ല.

മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപ്പായില്ല. ഗള്‍ഫില്‍നിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്‍റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല.കോവിഡില്‍ മരിച്ച പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതും നടന്നില്ല. ഇത്രയധികം പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നും കണ്ടില്ല കേട്ടില്ല എന്ന മനോഭാവത്തിലാണ് സംസ്ഥാനസർക്കാർ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends