Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇത് പൂർണമായും നിർത്തും...! സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക്, കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലിൽ അധികൃതര്‍...

12 MARCH 2022 04:55 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈത്തും ആ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.ഇപ്പോഴിതാ കുവൈത്ത് ആരോഗ്യ മന്ത്രാലയവും സമൂഹമാധ്യമങ്ങളിലൂടെ ദിവസേന കോവിഡ് വിവരങ്ങള്‍ ബുള്ളറ്റിനായി നല്‍കുന്നത് നിര്‍ത്തുകയാണ്.

ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ ഡെയിലി ബുള്ളറ്റിന്‍ ഉണ്ടാകില്ലെന്നും അതേസമയം, എല്ലാ ദിവസവും വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കോവിഡിന്റെ തുടക്കം മുതല്‍ ആരോഗ്യ മന്ത്രാലയം എല്ലാ ദിവസവും അതത് ദിവസത്തെ സ്റ്റാറ്റിസ്റ്റിക്സ് നല്‍കിയിരുന്നു. ആദ്യകാലങ്ങളില്‍ വാര്‍ത്ത സമ്മേളനത്തിലൂടെയായിരുന്നു നല്‍കിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുകയും ഒത്തുകൂടലുകള്‍ക്ക് വിലക്കു വരുകയും ചെയ്തതോടെ നേരിട്ടുള്ള വാര്‍ത്തസമ്മേളനം നിര്‍ത്തി ഓണ്‍ലൈനാക്കി.പിന്നീട് അതും നിര്‍ത്തി വിവരങ്ങള്‍ ബുള്ളറ്റിനായി ട്വിറ്ററിലൂടെ നല്‍കുന്ന രീതി സ്വീകരിച്ചു.

ഔദ്യോഗിക തലത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നതുകൊണ്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച്‌ തുടക്കസമയത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിച്ചിരുന്നു.കോവിഡ് ബാധിതര്‍ തെരുവില്‍ മരിച്ചുവീഴുകയാണെന്ന് വരെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു.

വിവരങ്ങള്‍ക്ക് ശരിയായ വാര്‍ത്താസ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതര്‍ ഓർമ്മപ്പെടുത്തിയിരുന്നു. കോവിഡ് ഏറക്കുറെ നിയന്ത്രണവിധേയമായി എന്ന വിലയിരുത്തലാണ് ഇപ്പോള്‍ അധികൃതര്‍ക്കുള്ളത്.ഇതിന്റെ ഭാഗമായിട്ടാകാം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കുവൈത്തും എത്തിച്ചേർന്നിരിക്കുന്നത്.


അതേസമയം,കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ആണ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. അത്യാവശ്യ സമയങ്ങളിലോ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ മാത്രമേ ഇനി വാര്‍ത്താസമ്മേളനം വിളിക്കുകയുള്ളൂ അതോടൊപ്പം തന്നെ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് പുറത്തുവിടുന്നതും നിര്‍ത്തുന്നതാണ്.

കൂടത്തെ വിദഗ്ധര്‍ക്കും മറ്റും കോവിഡ് കണക്കുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റു പല വഴികളിലൂടെയും കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും സമൂഹത്തെ ബോധവത്കരിക്കുന്നവര്‍ക്കും അദ്ദേഹം നന്ദി പറയുകയുണ്ടായി.

സൗദിയില്‍ കോവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം തന്നെ സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടതാണ്. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുറൻസ് നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുറൻസ് വേണം എന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ ക്വാറന്റൈനും പിസിആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും  പിൻവലിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends