Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ കാത്തിരുന്ന നാളുകൾ..! ഏപ്രിലിൽ സ്വകാര്യ മേഖല ജീവനക്കാർക്കും ഇളവുകൾ, എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകും, മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു....!

16 MARCH 2022 01:51 PM IST
മലയാളി വാര്‍ത്ത

വിശുദ്ധ റമദാന്‍ മാസം വന്നു ചേരാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കി നിൽക്കുന്നത് .പുണ്യ മാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം യുഎഇ ഭരണകൂടം തുടങ്ങി കഴിഞ്ഞു. ഇതിനെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ റമദാന്‍ പ്രവൃത്തിസമയം നേരത്തേ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 2.30 വരെയായി ചുരുക്കിയിരുന്നു.

വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും പ്രവൃത്തി സമയമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളടക്കമുള്ള ജീവനക്കാരുടെ പ്രവൃത്തിസമയം കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരുക്കുന്നത്.

 

നിലവിലെ സമയത്തില്‍നിന്ന് രണ്ടുമണിക്കൂര്‍ ഇളവ് ലഭിക്കുന്ന രീതിയിലാണ് സമയം ക്രമീകരിക്കേണ്ടത്. സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് എല്ലാ ദിവസവും പ്രവൃത്തി സമയത്തില്‍ രണ്ടുമണിക്കൂര്‍ ഇളവുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ റമദാനിൽ ജോലി ചെയ്യുന്നവർക്ക്  വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.റമദാനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നോമ്പുകാലത്ത് ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.

അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേത് പോലുള്ള നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള എല്ലാവരും. റമദാന്‍ ടെന്റുകള്‍ തിരികെ വരുന്നതാണ് ഇത്തവണത്തെ വലിയ വിശേഷം.സ്വദേശികളും പ്രവാസികളും എല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.

എന്നാൽ ഇത്തവണ യു.എ.ഇയില്‍  റമദാന്‍ ടെന്റുകള്‍ക്ക് അനുമതി നല്‍കി അധികൃതര്‍ ഉത്തരവിറക്കി. റമദാന്‍ മാസത്തില്‍ പാലിക്കേണ്ട പുതുക്കിയ കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്.

പകല്‍ സമയത്തെ വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നടക്കുന്ന ഇഫ്ത്താര്‍ വിരുന്നുകള്‍ക്കായി പഴയതും പോലെ ഇതിനു വേണ്ടിയുള്ള ടെന്റുകളുടെയും സൗകര്യങ്ങളുടെയും നിര്‍മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. തങ്ങള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഇഫ്ത്താര്‍ ടെന്റുകള്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍.

ഇതനുസരിച്ച്‌ ഇഫ്താര്‍ ടെന്റുകള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇഫ്താര്‍ ടെന്റുകളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസും മാസ്‌കും നിര്‍ബന്ധമാണ്.ഓരോ റമദാന്‍ ടെന്റുകളിലും ആളുകളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിന് സുരക്ഷാ ഗാര്‍ഡുകളെയോ സന്നദ്ധപ്രവര്‍ത്തകരെയോ ബന്ധപ്പെട്ടവര്‍ വിന്യസിക്കണം.

 

ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.ഓരോ എമിറേറ്റിലെയും പ്രാദേശിക എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ചുമതല.

ഇ.ആര്‍.സിയുമായി ഏകോപിപ്പിച്ച്‌ ഓരോ ടെന്റിലും അനുവദിക്കുന്ന ആളുകളുടെ എണ്ണം തീരുമാനിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.ഈ വര്‍ഷം ഏപ്രില്‍ രണ്ടാം തീയതി റമദാന്‍ വ്രതം ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിശ്വാസികള്‍. അന്നു മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends