Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കൊവിഡിൽ അടിപതറാതെ കൃത്യതയോടെ....വ്യക്തതയോടെ സൗദി കുതിക്കുന്നു...! സമ്പദ്‌ വ്യവസ്ഥയില്‍ 570 ശതകോടി റിയാല്‍ നിക്ഷേപിക്കാൻ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

16 MARCH 2022 04:29 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷം പിറന്നതോടെ സൗദിയിൽ വമ്പൻ മാറ്റളാണ് ഭരണകൂടം മുന്നോട്ട് വെച്ചത്. കൊവിഡ് വ്യാപനത്തിൽ അടിപതകറാതെ കൃത്യതയോടേയും വ്യക്തതയോടെയുമുള്ള ദീർഘവീക്ഷണത്താൽ അതിൽ നിന്നെല്ലാം കരകയറി സമ്പദ്‌ വ്യവസ്ഥയില്‍ വൻ കുതിപ്പിലേക്കുള്ള മുന്നൊരുക്കത്തിലാണ് രാജ്യം.

സാമ്പത്തികമായി മാത്രം ഇത് ഒതുങ്ങുന്നില്ല വാണിജ്യപരമായും, സുസ്ഥിര വികസനങ്ങൾ എല്ലാം മുൻ നിർത്തി സുപ്രധാന മാറ്റങ്ങളാണ് സൗദി ലക്ഷ്യംവയ്ക്കുന്നത്. ഈ ലക്ഷ്യങ്ങൾ മുൻ നിർത്തി പരിശോധിക്കുകയാണെങ്കിൽ അതിലേക്കുളള ചുവടുവയ്പ്പെന്നോണം 570 ശതകോടി റിയാല്‍ നിക്ഷേപണത്തിന് ഒരുകയാണ് കിരീടാവകാശിയും ദേശീയ വികസന ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.

ദേശീയ വികസന ഫണ്ട് സമ്പദ്‌ വ്യവസ്ഥയില്‍ 570 ശതകോടി റിയാല്‍ 152 ബില്യണ്‍ ഡോളര്‍ 2030 ഓടെ നിക്ഷേപിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തന്ത്രപ്രധാന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്.

എണ്ണയിതര ജി.ഡി.പിയുടെ വിഹിതം 605 ശതകോടി റിയാലായി വര്‍ധിപ്പിക്കും. ദേശീയ വികസന ഫണ്ടിന് കീഴിലെ ഫണ്ടുകളിലൂടെയും വികസന ബാങ്കുകളിലൂടെയും 2030 ഓടെ ജി.ഡി.പിയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഫണ്ടിനെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്ന സംയോജിത ദേശീയ ധനകാര്യ സ്ഥാപനമായി രൂപാന്തരപ്പെടുത്തി എല്ലാ സാമ്പത്തിക മേഖലകളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കാന്‍ പ്രാപ്തമാക്കുക എന്നതാണ് ദേശീയ വികസന ഫണ്ടിന്റെ തന്ത്രപ്രധാന പ്രവര്‍ത്തനം.

വികസന ഫണ്ടുകള്‍ക്കും ബാങ്കുകള്‍ക്കുമായി സാമ്പത്തിക ലാഭം ഉറപ്പാക്കി രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ സജീവമാക്കുന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. സാമ്പത്തിക വികസന കാര്യത്തില്‍ ഫണ്ടിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രാപ്തമാക്കുക, പ്രകടനവും സുതാര്യതയും മെച്ചപ്പെടുത്തുന്നതും കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കുന്നതുമായ സംരംഭങ്ങള്‍ സജീവമാക്കുക, ഫണ്ടിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ആവശ്യമായ ആന്തരികമായ കഴിവുകള്‍ വികസിപ്പിക്കുക എന്നിവ തന്ത്രങ്ങളിലുള്‍പ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.

 

കൂടാതെ സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങിയ ശേഷം വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ഭരണകൂടം ശ്രദ്ധചെലുത്തുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഭരണകൂടം നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനം പലമേഖലകളിലും ദൃശ്യമായി തുടങ്ങിട്ടുമുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തം ഇരട്ടിയാക്കാൻ സഹായിച്ചു. 33 ശതമാനമായാണ് സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends